ലൈഫ് മിഷന്‍ പദ്ധതി: ജില്ലയില്‍ 4,445 വീടുകളുടെ നിര്‍മാണം മെയ് 31നകം
പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ കഴിഞ്ഞവര്‍ഷം നിര്‍മാണം അനുവദിച്ച 8,732 വീടുകളില്‍ 4445 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന പദ്ധതി പുരോഗതി അവലോകനയോഗം വിലയിരുത്തി. വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ പ്രകാരം തുക അനുവദിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാതിരുന്ന വീടുകള്‍ക്കാണ് ലൈഫ് പദ്ധതി പ്രകാരം ധനസഹായം അനുവദിച്ചിരിക്കുന്നത്. മെയ് 31നകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാന ലൈഫ് മിഷന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.പി സാബു കുന്‍ നായര്‍, പ്രോഗ്രാം മാനേജര്‍മാരായ എ. ഫൈസി, ബി. അനീഷ് ജില്ലാ ലൈഫ് ടാസ്‌ക് ഫോഴ്‌സ് കണ്‍വീനര്‍ പി.സി രാജാഗോപാല്‍, ജില്ലാ കോഡിനേറ്റര്‍ എം. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം നടന്നത്.
ജില്ലയിലെ ഏഴ് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് അവലോകനം നടത്തിയത്. ബ്ലോക്കിന് കീഴിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, പട്ടിക ജാതി വികസന ഓഫിസര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ നോഡല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ അഗതികളെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."