'ആരാധനാലയങ്ങള്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കേന്ദ്രങ്ങള്‍'
എളേറ്റില്‍: ആരാധനാലയങ്ങള്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കേന്ദ്രങ്ങളാണെന്നും ഇവയുടെ പവിത്രത സംരക്ഷിക്കേണ്ടത് വിശ്വാസിയുടെ കടമായാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
പുനര്‍നിര്‍മിച്ച കാന്തപുരം തടായില്‍ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോര്‍ഡ് ചെയര്മാന് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കുട്ടിഹസന് ദാരിമി, എന്‍. അബ്ദുല്ല മുസ്ലിയാര്, ടി.വി സെയ്ത് മുസ്ലിയാര്, ജലീല്‍ ബാഖവി പാറന്നൂര്‍, മജീദ് ദാരിമി ചളിക്കോട്, അബ്ദുറഹ്മാന്‍കുട്ടി ഹാജി, ടി.സി മുബശിര്‍ ഫൈസി, അബ്ദുറഹ്മാന് മുസ്ലിയാര് കളാരാന്തിരി, അബൂബക്കര്‍ മുസ്ലിയാര്, എം.എ റസാഖ് മാസ്റ്റര്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, നജീബ് കാന്തപുരം, നാസര്‍ എസ്റ്ററ്റ്മുക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."