HOME
DETAILS

ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തുന്നു: ഉ.കൊറിയ

  
backup
April 21 2018 | 19:04 PM

%e0%b4%86%e0%b4%a3%e0%b4%b5-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

 

പ്യോങ്‌യാങ്: ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഉത്തര കൊറിയ. ആയുധ പരിശീലനങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ വളര്‍ച്ചയിലും മേഖലയുടെ സമാധാനത്തിലും ശ്രദ്ധയൂന്നുമെന്ന് ഉ.കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വ്യക്തമാക്കി. പരീക്ഷണകേന്ദ്രങ്ങള്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൊറിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി(കെ.സി.എന്‍.എ) ആണ് വാര്‍ത്ത പുറത്തുവിട്ടത്.
കിമ്മിന്റെ പ്രഖ്യാപനത്തെ പ്രകീര്‍ത്തിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കിമ്മിന്റെ നിലപാടുമാറ്റത്തെ സ്വാഗതം ചെയ്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്നും അറിയിച്ചു. ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാനും പരീക്ഷണകേന്ദ്രം അടച്ചുപൂട്ടാനുമുള്ള ഉ.കൊറിയയുടെ തീരുമാനം രാജ്യത്തിനും ലോകത്തിനു മുഴുക്കെയും നല്ല വാര്‍ത്തയാണെന്നും വലിയ പുരോഗതിയാണിതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ബ്രിട്ടന്‍, ചൈന, ആസ്‌ത്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയന്‍ അടക്കമുള്ള കക്ഷികളും തീരുമാനം സ്വാഗതം ചെയ്തു.
ഇതാദ്യമായാണ് ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കിം നിലപാട് വ്യക്തമാക്കുന്നത്. 29നു നടക്കുന്ന കൊറിയന്‍ ഉച്ചകോടിക്കും ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് അദ്ദേഹം നിലപാടുമാറ്റവുമായി രംഗത്തെത്തിയത്.
തന്റെ പ്രപിതാവ് തുടക്കം കുറിച്ച ആണവായുധ വികസന പരിപാടികള്‍ അവസാനിപ്പിക്കാനുള്ള കിം ജോങ് ഉന്നിന്റെ തീരുമാനം ഉ.കൊറിയയുടെയും മേഖലയുടെ തന്നെയും രാഷ്ട്രീയത്തില്‍ അതിനിര്‍ണായകമാണ്. 34കാരനായ കിം നിരവധി തവണയാണ് ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി അയല്‍രാജ്യവും ബദ്ധശത്രുവുമായ ദ.കൊറിയയെയും അമേരിക്ക അടക്കമുള്ള മറ്റു ശത്രുരാജ്യങ്ങളെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭ പലതവണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന നയതന്ത്ര കൂടിക്കാഴ്ചകള്‍ക്കു മുന്‍പു തന്നെ കിം നിലപാടുമാറ്റവുമായി രംഗത്തെത്തിയത് ആണവനിര്‍വ്യാപനത്തെ കുറിച്ച് അദ്ദേഹം ഗൗരവത്തില്‍ ആലോചിക്കുന്നതിന്റെ സൂചനയാണെന്നാണു നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ആണവ പരീക്ഷണം തുടരുകയില്ലെന്നു കൃത്യമായി ഉറപ്പാക്കാന്‍ വടക്കന്‍ ഉ.കൊറിയയിലെ ആണവ പരീക്ഷണ കേന്ദ്രം തകര്‍ക്കുമെന്ന് കെ.സി.എന്‍.എ അറിയിച്ചു. പ്യൂംഗ്‌യി-റി ആണ് ഉ.കൊറിയയിലെ ഒരേയൊരു ആണവ പരീക്ഷണകേന്ദ്രം. ഇവിടെവച്ചാണു കഴിഞ്ഞ സെപ്റ്റംബറില്‍ നടന്നതടക്കം രാജ്യം നടത്തിയ ആറ് ആണവ പരീക്ഷണങ്ങളും നടന്നത്.
കഴിഞ്ഞ ദിവസം ഇരുകൊറിയകള്‍ക്കുമിടയില്‍ ഹോട്ട്‌ലൈന്‍ സംവിധാനം സ്ഥാപിച്ചിരുന്നു. ഇതാദ്യമായാണ് ഇരുരാജ്യത്തിനുമിടയില്‍ ഔദ്യോഗിക തലത്തില്‍ ആശയവിനിമയ സംവിധാനം തുറക്കപ്പെടുന്നത്.
ദ.കൊറിയന്‍ പ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസിനും കിം ജോങ് ഉന്‍ തലവനായ ഉ.കൊറിയയിലെ സ്റ്റേറ്റ് അഫേഴ്‌സ് കമ്മിഷന്‍ ആസ്ഥാനത്തിനുമിടയിലാണ് ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിച്ചത്. ഇരു ഓഫിസുകളിലുമുള്ള നയതന്ത്ര വൃത്തങ്ങള്‍ തമ്മില്‍ ഈ സംവിധാനമുപയോഗിച്ച് ആശയന വിനിമയം നടത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago