നീതിന്യായ വ്യവസ്ഥ ദുര്‍ബലപ്പെടുത്താന്‍ ബോധപൂര്‍വമായ നീക്കം: സമസ്ത
കോഴിക്കോട്: ലോക നീതിന്യായ വ്യവസ്ഥക്ക് മാതൃകയായിരുന്ന ഇന്ത്യന്‍ ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്താന്‍ ബോധപൂര്‍വമായ നീക്കങ്ങള്‍ നടത്തുന്നതില്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി.
രാജ്യത്തെ നീതിന്യായ വ്യവസ്ഥ ചില ബാഹ്യശക്തികള്‍ക്ക് വിധേയമാവുകയാണെന്ന സംശയം ബലപ്പെടുകയാണ്. ഇന്ത്യന്‍ ജുഡീഷ്യറി ഫാസിസ്റ്റ് ശക്തികള്‍ ഉപയോഗപ്പെടുത്തി മതന്യൂനപക്ഷങ്ങളെ തകര്‍ക്കാനും നശിപ്പിക്കാനും ബോധപൂര്‍വം ദുര്‍ബലപ്പെടുത്തുകയാണ്.
മക്ക മസ്ജിദ് സ്‌ഫോടനക്കേസ് വിധിയിലും ഗുജറാത്ത് വംശഹത്യ പ്രതികളെ രക്ഷപ്പെടുത്തുന്ന വിധിയിലും പ്രോസിക്യൂഷന്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.
നീതിയുടെ തുലാസ് ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സാഹചര്യം ഇന്ത്യന്‍ ജുഡീഷ്യറിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം മുഹ്‌യദ്ദീന്‍ മൗലവി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ടി.കെ പരീക്കുട്ടിഹാജി, എം.സി മായിന്‍ ഹാജി, എം.പി.എം ഹസ്സന്‍ ഷരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, വി.എ ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."