രാസായുധാക്രമണം: യു.എന്‍ പരിശോധക സംഘം ദൂമയിലെത്തി
ദമസ്‌കസ്: സിറിയയിലെ ദൂമയില്‍ രാസായുധപ്രയോഗം നടന്നോ എന്നു കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരിശോധന തുടങ്ങി. രണ്ടാഴ്ച മുന്‍പ് നടന്ന രാസായുധ പ്രയോഗം നാടകമായിരുന്നുവെന്നു റഷ്യന്‍ വാദവും നടന്നിട്ടുണ്ടെന്ന് യു.എസ് വാദവും ഉയര്‍ന്നതോടെയാണ് പരിശോധന നടത്താന്‍ യു.എന്നില്‍ തീരുമാനമായത്.
രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു) യാണ് വസ്തുതാന്വേഷണം നടത്തുന്നത്. സിറിയയില്‍ നാലുദിവസം മുന്‍പേ എത്തിയ ഇവര്‍ക്ക് ശനിയാഴ്ചയാണ് ദൂമയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇവിടെ നിന്ന് സംഘം സാമ്പിളുകള്‍ എടുത്തിട്ടുണ്ട്.
ദൂമയില്‍ രാസായുധ പ്രയോഗം നടന്നിട്ടുണ്ടോയെന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇവര്‍ വിലയിരുത്തും.
നേരത്തെ, ഇവരെ ദൂമയില്‍ പ്രവേശിപ്പിക്കാത്തതിനെ ഫ്രാന്‍സും യു.എസും ചോദ്യംചെയ്തിരുന്നു. രാസായുധ പ്രയോഗത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് ഒ.പി.സി.ഡബ്ല്യു സംഘത്തെ തടഞ്ഞുവച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍, പ്രദേശത്ത് വെടിവയ്പ്പ് നടക്കുന്നതിനാലാണ് തടഞ്ഞതെന്നാണ് സിറിയയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."