നഗരത്തില്‍ മയക്കുമരുന്ന് കച്ചവടം; യുവാവ് പിടിയില്‍
തിരുവനന്തപുരം: നഗരത്തില്‍ വിവിധ തരത്തിലുള്ള മയക്കു മരുന്നുകള്‍ വിപണനം ചെയ്യുന്ന യുവാവിനെ സിറ്റി ഷാഡോ പൊലിസ് പിടികൂടി. കഠിനംകുളം ചാന്നാങ്കര പഴഞ്ചിറ ആര്യഭവനില്‍ വിപിന്‍ കണ്ണ (20) നെയാണ് മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം മേനംകുളം ഭാഗത്തു നിന്ന് കഴിഞ്ഞ ദിവസം സിറ്റി ഷാഡോ ടീം ഡൊമനിക് എന്ന യുവാവിനെ രണ്ടര കിലോ കഞ്ചാവുമായി പിടിച്ചിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിപിന്‍ പിടിയിലാകുന്നത്.
ഇയാളില്‍ നിന്ന് ഹാഷിഷ്, കൊക്കൈയിന്‍, മെതാംഫിറ്റമിന്‍ ഇനത്തിലുള്ള വിവിധയിനം മയക്കുമരുന്നുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവ മനുഷ്യ ശരീരത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മയക്കുമരുന്നുകളാണ്. കഞ്ചാവ് പോലുള്ള മയക്കു മരുന്നുകളേക്കാള്‍ കുടുതല്‍ ലഹരി ഇവ നല്‍കുന്നതു കൊണ്ടും വിപണനം ചെയ്യാന്‍ എളുപ്പമായതു കൊണ്ടും യുവാക്കള്‍ കുടുതലായി ഇതിലേക്ക് ആകര്‍ഷിക്കുന്നതായി ഇയാളെ ചോദ്യം ചെയ്തതില്‍ വെളിവായിട്ടുണ്ട്.
ഇവ ബാംഗ്ലൂരില്‍ നിന്നാണ് കൊണ്ടുവരുന്നത്. തലസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ന്യൂജെന്‍ മയക്കുമരുന്നുകള്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരി വസ്തുക്കളുമായി ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. വരും ദിവസങ്ങങ്ങളിലും ഇത്തരത്തിലുള്ള മയക്കുമരുന്നു വിപണനക്കാര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തുമെന്നും ഇയാളില്‍ നിന്ന് മറ്റു മയക്കുമരുന്ന് കച്ചവടക്കാരെ കുറിച്ച് വിവരം ലഭിച്ചതായും അവര്‍ പൊലിസ് നിരീക്ഷണത്തിലാണെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശ് അറിയിച്ചു.
ഡി.സി.പി ജയദേവ്, കണ്‍ട്രോള്‍ റൂം അസി: കമ്മിഷണര്‍ സുരേഷ് കുമാര്‍. വി, മ്യൂസിയം സി.ഐ. പ്രശാന്ത്, എസ്.ഐമാരായ സുനില്‍, ജയപ്രകാശ് ഷാഡോ എ.എസ്.ഐമാരായ അരുണ്‍കുമാര്‍, യശോധരന്‍, സിറ്റിഷാഡോ ടീമംഗങ്ങള്‍ എന്നിവര്‍ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."