പൊലിസില്‍നിന്ന് അനീതി; മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്
എടപ്പാള്‍: പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ യുവാക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിരലടയാളം ശേഖരിക്കുന്നതിലും പോക്‌സോ നിയമ പ്രകാരം കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിനെതിരേയും കൂട്ടായിയിലെ ഫസലുവിനെ 40 വെട്ട് വെട്ടി കൊലവിളി നടത്തുന്ന പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി യോഗം തീരുമാനിച്ചു.
ആലത്തിയൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത് റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കി ശേഷം ഉന്നത ഇടപെടലിനെ തുടര്‍ന്ന് ചിലരെ ഒഴിവാക്കി മറ്റുള്ളവരെ ജയിലിലടച്ച തിരൂര്‍ പൊലിസ് നടപടി ഇരട്ട നീതിയുടെ തെളിവാണെന്നും മുസ്‌ലിം ലീഗ് യോഗം ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തിരൂര്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സമരം സംഘടിപ്പിക്കും. എം. അബ്ദുള്ള കുട്ടി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. പി.ബാവഹാജി യോഗം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മൂതൂര്‍, കെ.പി മുഹമ്മദലിഹാജി,പത്തില്‍ അഷറഫ്,എന്‍.കെ.റഷീദ് ,റഫീഖ് പിലാക്കല്‍, എം.പി.ഹംസമാസ്റ്റര്‍,സി.എം.റസാഖ് ഹാജി, എം. അലി കുട്ടി,വി.പി.ഹംസ,എം.വി.അലി കുട്ടി,ടി.പി ഹൈദറലി,അന്‍വര്‍ തറക്കല്‍, പി. ഉണ്ണീന്‍ കുട്ടി,ഹാരിസ് പൂക്കരത്തറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."