HOME
DETAILS

പുതുതന്ത്രങ്ങളും പുത്തനായുധങ്ങളും തേടി അവധിക്കാല അധ്യാപക പരിശീലനം

  
backup
April 22 2018 | 07:04 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8

 

കാസര്‍കോട്: അടുത്ത അധ്യയനവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ക്കായി അധ്യാപകര്‍ അവധിക്കാല അധ്യാപകപരിശീലനങ്ങളിലേക്ക്. പൊതുവിദ്യാലയങ്ങളിലെ പഠനമികവു ലക്ഷ്യമാക്കി കഴിഞ്ഞവര്‍ഷം നടപ്പിലാക്കിയ മലയാളത്തിളക്കവും ഗണിതവിജയവും നല്‍കിയ ആത്മവിശ്വാസത്തോടെയാണ് അധ്യാപകര്‍ ഇത്തവണ അവധിക്കാല പരിശീലനത്തിലെത്തുന്നത്.
ദേശീയപഠനനേട്ട സര്‍വേ (എന്‍.എ.എസ്)യിലും ടേം മൂല്യനിര്‍ണയങ്ങളുടെ ഫലവിശകലനങ്ങളിലും കുട്ടികളുടെ പഠനമുന്നേറ്റം വെളിവായതോടൊപ്പം ചില വിഷയങ്ങളില്‍ പഠനനേട്ടം കുറവായതായും കണ്ടെത്തിയിരുന്നു. ഈ ദൗര്‍ബല്യം പരിഹരിക്കലാണ് പരിശീലനത്തിന്റെ മുഖ്യ ഊന്നല്‍. നാസ് പരീക്ഷ നടന്ന 3,5,8 ഒഴികെയുള്ള ക്ലാസുകളിലെ പഠനനില കണ്ടെത്താന്‍ കാസര്‍കോട് ജില്ലയിലെ അധ്യാപകര്‍ നടത്തിയ ടേംമൂല്യനിര്‍ണയ ഫലവിശകലനമാണ് സംസ്ഥാനത്ത് ഉപയോഗപ്പെടുത്തുന്നത്.
മികച്ച ആശയരൂപീകരണത്തിലേക്കു നയിക്കുന്ന അറിവുനിര്‍മാണ പ്രക്രിയയ്ക്കുവേണ്ട സംവിധാനങ്ങളും പഠനോപകരണങ്ങളും ഒരുക്കുന്നതിന് അധ്യാപകര്‍ക്കു പരിശീലനം ലഭിക്കും. പഠനോപകരണങ്ങള്‍ നിര്‍മിച്ചും പരീക്ഷണങ്ങള്‍ ചെയ്തുമുള്ള പ്രായോഗികാനുഭവങ്ങള്‍ തന്നെയാണു പരിശീലനപ്രവര്‍ത്തനങ്ങള്‍.
എല്ലാ ക്ലാസുകളിലും ഗണിതലാബും ശാസ്ത്രലാബും സ്‌കൂളില്‍ ശാസ്ത്രപാര്‍ക്കും സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇതു വഴിതുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികള്‍ക്കു പ്രാവീണ്യം ഉറപ്പിക്കുന്നതിനായി ട്രൈഔട്ടുതലത്തില്‍ ആരംഭിച്ച 'ഹലോ ഇംഗ്ലീഷ്' പരിപാടിയില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ദിനാചരണങ്ങള്‍ പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി നടത്തുന്നതിനായി തയാറാക്കിയ ഹരിതോത്സവം കൈപ്പുസ്തകം പരിശീലനത്തില്‍ പരിചയപ്പെടുത്തും.
കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമിടുന്ന ടാലന്റ്‌ലാബ് സങ്കല്‍പത്തിന്റെ പ്രായോഗിക സാധ്യതകളും പൊതുവായി ചര്‍ച്ച ചെയ്യപ്പെടും.
ഓരോ ക്ലാസും ഓരോ കുട്ടിയും മികവിലേക്ക് എന്നാണു ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി കഴിഞ്ഞവര്‍ഷം തയാറാക്കിയ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ കൂടുതല്‍ സൂക്ഷ്മതലത്തില്‍ മെച്ചപ്പെടുത്തി പ്രായോഗികതലത്തിലെത്തിക്കാനുള്ള ധാരണയും അധ്യാപകര്‍ക്ക് പരിശീലനത്തിലൂടെ ലഭിക്കും.
ആറു ദിവസത്തെ ജില്ലാ പരിശീലനം നാളെ അവസാനിക്കും. 24നു ബി.ആര്‍.സി.തലത്തിലുള്ള ആസൂത്രണത്തിനുശേഷം 25 മുതല്‍ മേയ് അഞ്ചു വരെ ഒന്നാംഘട്ടമായും മേയ് ഏഴു മുതല്‍ 16 വരെ രണ്ടാംഘട്ടമായും എല്ലാ ഉപജില്ലകളിലും പരിശീലനം നടക്കും. ജില്ലയിലെ ഏഴ് ബി.ആര്‍.സി.കളിലെ 22 കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago