പരിമിതികളില്‍ വീര്‍പ്പുമുട്ടി ചിത്താരി കെ.എസ്.ഇ.ബി ഓഫിസ്
കാഞ്ഞങ്ങാട് : സ്ഥലപരിമിതിയും ജീവനക്കാരുടെ അഭാവവും കാരണം വീര്‍പ്പുമുട്ടുകയാണ് ചിത്താരി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ്. ഇവിടെ ആവശ്യത്തിനു ജീവനക്കാരില്ലാത്തതു കാരണം മറ്റുജീവനക്കാര്‍ക്ക് കനത്ത ജോലിഭാരമാണ് അനുഭവപ്പെടുന്നത്. ആറു മാസത്തിലേറെയയി അസിസ്റ്റന്റ് എന്‍ജിനീയറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സൂപ്രണ്ടിന്റെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ലൈന്‍മാന്മാരുടെ തസ്തികയിലും ഒഴിവുകളുണ്ട്.
ഇതു കാരണം ദുരിതം അനുഭവിക്കുന്നത് ഉപഭോക്താക്കളാണ് . എവിടെയെങ്കിലും വൈദുതി ലൈനില്‍ തകരാര്‍ ഉണ്ടായാല്‍ അത് നന്നാക്കി കിട്ടണമെങ്കില്‍ ചിലപ്പേള്‍ രണ്ടുദിവസത്തോളം കാത്തിരിക്കേണ്ടി വരും .
ഇതിനു പുറമെ വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടുന്നു. എന്നാല്‍ ലൈനുകളിലെ തകരാറുകളാണ് വോള്‍ട്ടേജ് ക്ഷാമത്തിനു കാരണമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
ജീവനക്കാരുടെ കുറവിനു പുറമെ സ്ഥല പരിമിതിയും ഏറെ അനുഭവിക്കുന്നുണ്ട് ഈ സെക്ഷന്‍ ഓഫിസ്. തറ നിരപ്പില്‍നിന്നു വളരെ താഴെയാണ് ഓഫിസ് സ്ഥിതിചെയ്യുന്നത്. ഏണിപ്പടികള്‍ ഇറങ്ങി വേണം ഓഫിസിനകത്തു കടക്കാന്‍. വൃദ്ധരും ശരീരശേഷി കുറഞ്ഞവരും താഴേക്ക് എത്താന്‍ വളരെ കഷ്ടപ്പെടേണ്ടി വരുന്നു. എന്തെങ്കിലും രേഖകള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കണമെങ്കില്‍ തറ നിരപ്പില്‍ കയറി വന്നു വീണ്ടും മേല്‍ത്തട്ടില്‍ കയറണം. സബ്‌സ്റ്റേഷനിലേക്ക് വരുന്ന കമ്പികളും മറ്റു സാധനങ്ങളും സൂക്ഷിക്കുന്നത് പാതയോരങ്ങളിലാണ് . അത് സൂക്ഷിക്കാനായി മറ്റു സൗകര്യങ്ങളുമില്ല.
കാഞ്ഞങ്ങാട് കഴിഞ്ഞാല്‍ കൂടുതല്‍ ഉപഭോക്താക്കളും കൂടുതല്‍ വരുമാനവും ഉള്ള സെക്ഷന്‍ ഓഫിസാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."