മലേറിയ; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി: മട്ടന്നൂര്‍ മേഖലയില്‍ മെഡി. പരിശോധന ശക്തം
മട്ടന്നൂര്‍: മലേറിയ രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും നഗരത്തിലെ വ്യാപാരികള്‍ ഉള്‍പ്പെടുന്ന വിവിധ പ്രദേശങ്ങളിലുമായി രക്ത പരിശോധനയാണ് നടത്തുന്നത്. ഇന്നലെ വിമാനത്താവള പ്രദേശത്ത് പരിശോധന നടത്തി.
രക്ത പരിശോധനയ്ക്ക് പുറമെ നിര്‍മാണ പ്രവൃത്തി നടക്കുന്ന കെട്ടിടങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചതോടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഭീതിജനകമായി ഡെങ്കിപ്പനി പടര്‍ന്ന മട്ടന്നൂരില്‍ തന്നെ ഇത്തവണ മലേറിയയും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലാ വെക്ടറല്‍ കണ്ട്രോള് യൂനിറ്റ് ഉള്‍പ്പെടെ പ്രദേശത്ത് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."