HOME
DETAILS

നിളയില്‍ തകര്‍ന്നുവീണ പഴയ കൊച്ചി പാലത്തെ ചൊല്ലി വിവാദപ്പെരുമഴ

  
backup
April 22 2018 | 08:04 AM

%e0%b4%a8%e0%b4%bf%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5%e0%b5%80%e0%b4%a3-%e0%b4%aa%e0%b4%b4

 

ചെറുതുരുത്തി: ഭാരതപുഴയ്ക്കു കുറുകെ കൊച്ചി പാലത്തിനു സമീപം തകര്‍ന്നു വീണ പഴയ കൊച്ചിന്‍ പാലത്തെ ചൊല്ലി വിവാദം . പാലം സംരക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ടു ചെറുതുരുത്തി പുരാവസ്തു സംരക്ഷണ സമിതിയും പൊളിച്ചു നീക്കണമെന്ന് ആവശ്യമുന്നയിച്ചു പരിസ്ഥിതി പ്രവര്‍ത്തകരും നദീസംരക്ഷണ സമിതിയും രംഗത്തെത്തി. പുരാവസ്തു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നു വൈകീട്ടു അഞ്ചിനു പുഴയില്‍ സെമിനാര്‍ സംഘടിപ്പിയ്ക്കുമെന്ന് പ്രസിഡന്റ് കെ.ജി ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1902 ല്‍ കൊച്ചി മഹാരാജാവ് ശ്രീ രാമവര്‍മ്മയുടെ ശ്രമഫലമായി നിര്‍മിച്ച പാലം ജീര്‍ണാവസ്ഥയിലായതോടെയാണ് പുതിയ പാലം നിര്‍മിച്ചത്. പഴയ പാലത്തില്‍ ഗതാഗതം നിരോധിച്ച് ടൂറിസം പദ്ധതിയുടെ ഭാഗമാക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ ഏഴു വര്‍ഷം പിന്നിട്ടിട്ടും ഇതു സംരക്ഷിയ്ക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല. അടുത്ത കാലത്ത് പാലം പൊളിച്ചു നീക്കാന്‍ ശ്രമം നടന്നെങ്കിലും ജനകീയ ഇടപെടലുകളെ തുടര്‍ന്ന് ഉപേക്ഷിയ്ക്കുകയായിരുന്നു. ചെറുതുരുത്തി ഷൊര്‍ണൂര്‍ തടയണ നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രദേശത്തു ജലനിരപ്പ് ഉയരുകയും പുനര്‍ നിര്‍മ്മാണം സ്തംഭിയ്ക്കുകയും ചെയ്യും. അതിനാല്‍ സംരക്ഷണത്തിനും പുനര്‍ നിര്‍മ്മാണത്തിനും അടിയന്തര നടപടി വേണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വകുപ്പു മന്ത്രിയ്ക്കു നിവേദനം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിനും കൊച്ചി മലബാര്‍ ഐക്യത്തിനും സുപ്രധാന പങ്കു വഹിച്ച കേരളത്തിലെ അപൂര്‍വ റെയില്‍ റോഡ് സംവിധാനം ഉണ്ടായിരുന്ന പാലത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പഴയ കൊച്ചിന്‍ പാലത്തിന്റെ ചരിത്ര പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണു സെമിനാര്‍. വൈകീട്ട് നാലിനു നടക്കുന്ന സെമിനാര്‍ ചരിത്ര ഗവേഷകനും ഫോട്ടോഗ്രാഫറുമായ ഡോ. രാജന്‍ ചുങ്കത്ത് ഉദ്ഘാടനം ചെയ്യും.
വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ , ഷൊര്‍ണൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍. സുനു തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.ടി രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി ബാലകൃഷ്ണന്‍ പങ്കെടുത്തു. അതിനിടെ പാലം അടിയന്തരമായി പൊളിച്ചു നീക്കണമെന്നു ആവശ്യപ്പെട്ട് ചെറുതുരുത്തിയിലെ നദീസംരക്ഷണ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. തടയണ യാഥാര്‍ത്ഥ്യമാകുമ്പോള്‍ പുഴയില്‍ വെള്ളം നിറയുകയും അവശേഷിയ്ക്കുന്ന തൂണുകള്‍ തകര്‍ന്നു വീഴുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക രേഖപ്പെടുത്തി.
പുഴയുടെ നീരൊഴുക്കു തന്നെ തടസപ്പെടും. പുഴ ഗതി മാറി ഒഴുകുമെന്നും ഇവര്‍ പറയുന്നു. പൊളിച്ചു നീക്കണമെന്നു ആവശ്യപ്പെട്ടു വകുപ്പു മന്ത്രിയ്ക്കു നിവേദനം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago