കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരേ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തണം: കെ.കെ വത്സരാജ്
തൃശൂര്‍: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരേ ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്താന്‍ സംഘടന ശക്തിപ്പെടുത്തണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു. അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരേ കിസാന്‍ സഭ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം ശക്തിപ്പെടുത്താനും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന കര്‍ഷക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കാനും പ്രചരിപ്പിക്കാനും കിസാന്‍ സഭയ്ക്കു നല്ല പങ്കുവഹിക്കാനുണ്ട്. അതു ഫലപ്രദമായി നിര്‍വഹിക്കണമെങ്കില്‍ പ്രസ്ഥാനത്തിന്റെ സംഘടനാ സംവിധാനം കുറേക്കൂടി ചിട്ടപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും വേണം. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാര്‍ഷിക മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും നിരവധി പദ്ധതികളാണു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതു പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ കിസാന്‍സഭ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.കെ വാരിയര്‍ സ്മരകത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് കെ.വി വസന്തകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എന്‍.കെ സുബ്രഹ്മണ്യന് പ്രവര്‍ത്തന പരിപാടി അവതരിപ്പിച്ചു. കിസാന്‍ സഭ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ രാജേന്ദ്രബാബു, കെ.കെ ചന്ദ്രന്, വി.കെ ദിനേഷന്, ടി.വി രാമകൃഷ്ണന് , ജില്ലാ വൈസ് പ്രസിഡന്റ് എം.ജി നാരായണന്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ജെന്നി, ഡെപ്യൂട്ടി മേയര്‍ ബീന മുരളി , ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ സുബ്രഹ്മണ്യന്, പി.കെ രാജേശ്വരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."