HOME
DETAILS

ചലനമുണ്ടാക്കാതെ ജനമോചനയാത്ര; ധനസമാഹരണവും ലക്ഷ്യം കണ്ടില്ല

  
backup
April 23 2018 | 01:04 AM

%e0%b4%9a%e0%b4%b2%e0%b4%a8%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%af



തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രയ്ക്ക് വേണ്ടത്ര രാഷ്ട്രീയ ചലനങ്ങളുണ്ടാക്കാനായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ധനസമാഹരണമെന്ന മുഖ്യലക്ഷ്യം നേടാനായിട്ടില്ലെന്നും ചില നേതാക്കള്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിനെയും ഭരണമുന്നണിയെയും പ്രതിരോധത്തിലാക്കാവുന്ന നിരവധി വിഷയങ്ങള്‍ക്കിടയിലൂടെയാണ് യാത്ര കടന്നുപോയതെങ്കിലും അതൊന്നും ശ്രദ്ധേയമായി ഉയര്‍ത്താന്‍ യാത്രയ്ക്കായില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഏപ്രില്‍ ഏഴിന് കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്ത യാത്ര 25ന് തലസ്ഥാനത്ത് സമാപിക്കുകയാണ്.
നല്ല തുടക്കമായിരുന്നു കാസര്‍കോട്ട്. ശുഹൈബ് വധത്തിന്റെ വൈകാരികക്ഷോഭം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിലനില്‍ക്കുകയും കീഴാറ്റൂര്‍ സമരത്തിന്റെ അലയൊലി കെട്ടടങ്ങാതിരിക്കുകയും ചെയ്യുന്ന കണ്ണൂര്‍ ജില്ലയില്‍ യാത്രയ്ക്കു വലിയ ചലനമുണ്ടാക്കാനായി.
എന്നാല്‍ പിന്നീടങ്ങോട്ട് കാര്യമായ മാധ്യമശ്രദ്ധയൊന്നും നേടാതെയായിരുന്നു പ്രയാണം. ദേശീയപാതയ്ക്കു ഭൂമി ഏറ്റെടുക്കല്‍, ശ്രീജിത്തിന്റെ കസ്റ്റഡിമരണം, ഭൂമി സംബന്ധമായ വിവാദങ്ങള്‍, പൊലിസ് അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ നിലനില്‍ക്കുന്ന ജില്ലകളില്‍ പോലും വേണ്ടത്ര രാഷ്ട്രീയ ശ്രദ്ധ നേടാന്‍ ജാഥയ്ക്കായിട്ടില്ലെന്നും നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പടയൊരുക്കം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നടത്തിയ യാത്രയ്ക്ക് കാരണമായി പറയുന്നത് രാഷ്ട്രീയ വിഷയങ്ങളാണെങ്കിലും ഫണ്ട് സമാഹരണമായിരുന്നു മുഖ്യലക്ഷ്യം. കുറച്ചുകാലമായി വലിയ സാമ്പത്തിക പ്രയാസമനുഭവിക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുതന്നെ വേണ്ടത്ര പണമില്ലാത്ത അവസ്ഥയുണ്ട്. അതു പരിഹരിക്കാന്‍ ലക്ഷ്യമിട്ട് തുക സമാഹരിക്കാന്‍ യാത്രയ്ക്കായില്ല. യാത്ര വിജയിപ്പിക്കുന്ന കാര്യത്തില്‍ കീഴ്ഘടകങ്ങള്‍ വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
സംഘടനയ്ക്കുള്ളിലെ സാഹചര്യങ്ങള്‍ യാത്രയ്ക്കുണ്ടായ തണുപ്പന്‍ പ്രതികരണത്തിനു കാരണമായതായും വിലയിരുത്തലുണ്ട്. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ കണ്ടെത്താന്‍ ശ്രമം നടക്കുന്ന സമയമാണിത്. അതുമായി ബന്ധപ്പെട്ട ചില ചേരിതിരിവുകള്‍ പാര്‍ട്ടിക്കകത്തുണ്ട്. ഇതുകാരണം ചില നേതാക്കള്‍ യാത്രയുമായി വേണ്ടത്ര സഹകരിക്കാത്ത സ്ഥിതിവിശേഷമുണ്ടായി.
ഹസന്‍ തുടരില്ലെന്നും യാത്ര കഴിഞ്ഞ് അധികം വൈകാതെ പുതിയ പ്രസിഡന്റ് വരുമെന്ന സൂചനകളും ഇതിനകം പുറത്തുവന്നു. തുടരാനിടയില്ലാത്ത പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള യാത്രയെ കാര്യമായി ഗൗനിക്കാന്‍ ചില നേതാക്കള്‍ മടിച്ചതായും പാര്‍ട്ടിക്കുള്ളില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  41 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  41 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago