HOME
DETAILS
MAL
കോഴിക്കോട്ട് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
backup
April 23 2018 | 01:04 AM
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ കടലാക്രമണം. പലയിടത്തും വീടുകളില്‍ വെള്ളം കയറി. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. 24 വരെ ജില്ലയിലെ തീരപ്രദേശത്ത് കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്കി. ശനിയാഴ്ച ആരംഭിച്ച കടല്‍ക്ഷോഭം ഇന്നലെ രാത്രിവൈകിയും തുടരുകയാണ്. ചോറോട്, അഴീക്കല്‍, വടകര, കൊയിലാണ്ടി, പൂണാര്വളപ്പ്, ഗോതീശ്വരം, ബേപ്പൂര്‍ ബീച്ച്, മാറാട്, ചാലിയം കൈതവളപ്പ്, കോട്ടക്കണ്ടി, കടുക്കബസാര്‍, ബൈത്താനി നഗര്‍, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടിക്കടവ് എന്നിവിടങ്ങളിലാണ് രൂക്ഷമായ കടല്‍ക്ഷോഭമുണ്ടായത്.കടലാക്രമണം രൂക്ഷമായ 19 വില്ലേജുകളില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ക്യാംപ് തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."