HOME
DETAILS

സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷം

  
backup
April 23 2018 | 01:04 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82

 

കൊല്ലം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. കൊല്ലം - പരവൂര്‍ തീരദേശ പാതയില്‍ കാക്കത്തോപ്പ് മുതല്‍ പള്ളിനേര് വരെയുള്ള ഭാഗം ഭാഗികമായി കടലെടുത്തു. കടലാക്രമണം രൂക്ഷമായതോടെ തീരദേശ പാത പൊലിസ് അടച്ചു.
നീണ്ടകരയില്‍ ശക്തമായ കടല്‍ ക്ഷോഭത്തില്‍ നൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇന്നലെ 3.30 ഓടെയാണ് കടല്‍ ഭിത്തി കടന്ന് തിരമാലകള്‍ തീരത്തേക്ക് ആഞ്ഞടിച്ചത്. ശക്തമായ തിരമാലയില്‍പ്പെട്ട് കുളിമുറി തകര്‍ന്ന് പുത്തന്‍തോപ്പില്‍ പടീറ്റതില്‍ അല്‍ഫോന്‍സാമ്മക്ക് (58) നിസാര പരുക്കേറ്റു.
ഇരവിപുരത്ത് കൂറ്റന്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറുകയാണ്. ഈ പ്രദേശത്തെ നാല്‍പതോളം വീടുകള്‍ കടലെടുക്കുന്ന നിലയിലാണ്. കാക്കത്തോപ്പ് മുതല്‍ പള്ളിനേര് ഭാഗംവരേയുള്ള നാല്‍പതോളം വീടുകളാണ് കടലാക്രമണ ഭീഷണിയിലുള്ളത്. ഇരവിപുരത്ത് കടല്‍ഭിത്തികള്‍ക്കും തകര്‍ച്ച നേരിട്ടിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ തീരദേശ മേഖലയിലും തങ്കശ്ശേരിയിലും ശക്തമായ വേലിയേറ്റം മൂലം തീരദേശവാസികള്‍ ഭയപ്പാടിലാണ്.
മുക്കം, താന്നി, ലക്ഷ്മിപുരംതോപ്പ്, ആദിച്ച മണ്‍ തോപ്പ്, പി.എം.ആര്‍, കുളത്തുംപാട്, കുരിശടി, ഗാര്‍ഫില്‍ നഗര്‍, കാക്കത്തോപ്പ്, പാപനാശനം, ഭാഗങ്ങളിലാണ് കടലാക്രമണം ശക്തമായത്. ഇന്നലെ ഉച്ചയോടെയാണ് ശക്തമായ തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കാന്‍ തുടങ്ങിയത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നേരത്തേ ലഭിച്ചതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യ ബന്ധന ഉപകരണങ്ങള്‍ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
കടലാക്രമണം രൂക്ഷമായ മേഖലകളില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago