എഴുതുമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കു മാത്രം പരീക്ഷാ കേന്ദ്രം
നിലമ്പൂര്‍: എഴുതുമെന്ന് ഉറപ്പുള്ളവര്‍ക്കുമാത്രമേ പരീക്ഷാകേന്ദ്രം അനുവദിക്കുകയുള്ളൂവെന്ന പി.എസ്.സി തീരുമാനം ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാവും. കണ്‍ഫര്‍മേഷന്‍ ഓണ്‍ലൈനായി നല്‍കുന്നവര്‍ക്ക് മാത്രം പരീക്ഷാ കേന്ദ്രം അനുവദിച്ചാല്‍ മതിയെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പി.എസ്.സി യോഗത്തിന്റെ തീരുമാനം.
ഓഗസ്റ്റ് 15 മുതല്‍ പുതിയ തീരുമാനം നടപ്പാക്കും. 70 ദിവസം മുന്‍പ് പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിക്കും. പരീക്ഷാ തിയതിക്കൊപ്പം തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനുള്ള തിയതിയും ഉണ്ടാകും. കണ്‍ഫര്‍മേഷന്‍, ഹാള്‍ടിക്കറ്റ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള വണ്‍ടൈം രജിസ്‌ട്രേഷന്‍ സൈറ്റായ തുളസി വെബ്‌സൈറ്റിലെ പ്രൊഫൈലിലും, ഉദ്യോഗാര്‍ഥികളുടെ മൊബൈലിലേക്ക് എസ്.എം.എസ് ആയും നല്‍കും. ഉദ്യോഗാര്‍ഥി ഇവ കണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്യും.
പരീക്ഷയ്ക്കു 40 ദിവസം മുന്‍പെങ്കിലും കണ്‍ഫര്‍മേഷന്‍ നല്‍കുന്നവര്‍ക്ക് മാത്രമാണ് ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റിലൂടെ ലഭ്യമാകുകയുള്ളൂ. പരീക്ഷയുടെ രണ്ടാഴ്ച മുന്‍പ് ഹാള്‍ടിക്കറ്റ് അപ്‌ലോഡ് ചെയ്യും. പരീക്ഷാ കേന്ദ്രവും സമയവും മറ്റും പ്രൊഫൈലിലും മൊബൈലിലും സന്ദേശമായി അറിയിക്കും. പരീക്ഷാര്‍ഥികള്‍ കുറയുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നറിയുന്നു.
അതേസമയം, കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തില്‍ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാവാന്‍ കഴിയാതിരുന്നാല്‍ തുടര്‍പരീക്ഷകള്‍ക്ക് നടപടി നേരിടേണ്ടിവരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കണ്‍ഫര്‍മേഷന്‍ നല്‍കുകയും ആരോഗ്യപരമായോ മറ്റോ പരീക്ഷ എഴുതാതിരിക്കുകയും ചെയ്താല്‍ പിഴ ഒടുക്കേണ്ടിവരുമെന്നും, ഡീബാര്‍ ചെയ്യുമെന്നുമുള്ള പ്രചാരണങ്ങളും വ്യാപകമായിട്ടുണ്ട്.
ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ പി.എസ്.സി തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."