മരുന്ന് പരീക്ഷണം; 21 പേര് ആശുപത്രിയില്‍
ജെയ്പൂര്‍: വിദേശ മരുന്ന് നിര്‍മാണ കമ്പനി നടത്തിയ മരുന്നു പരീക്ഷണത്തിന് വിധേയരായ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലെ ബിദാസര്‍ ഗ്രാമത്തിലെ 21 പേരിലാണ് മരുന്ന് പരീക്ഷണം നടത്തിയത്. മൃഗങ്ങളില്‍ പരീക്ഷണം നടത്തി ഉറപ്പുവരുത്തിയ ശേഷം അനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മനുഷ്യരില്‍ പരീക്ഷണം നടത്താവൂ. എന്നാല്‍ ഇതിന് വിപരീതമായാണ് പരീക്ഷണം നടത്തിയത്. ആരോഗ്യനില വഷളായ 21 ഗ്രാമവാസികളേയും ചുരുവിലെ ജല്‍പാനി ആശുപത്രിയില്‍ പ്രവേശിച്ചു. തൊഴിലാളികളായ 21 പേര്‍ക്കും 500 രൂപ വീതമാണ് മരുന്ന് കമ്പനി നല്‍കിയതെന്ന് ചികിത്സയിലുള്ളവര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന ആരോഗ്യ മന്ത്രി കാളിചരണ്‍ ശറഫ് അറിയിച്ചു. സംഭത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."