HOME
DETAILS

പ്രീസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ഏകീകരണം: സംഘടനകളുടെ അഭിപ്രായം ശേഖരിക്കുന്നു

  
backup
April 23 2018 | 03:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95


മലപ്പുറം: പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ഏകീകരിക്കാനുള്ള തീരുമാനത്തിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിലേക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടി വിദഗ്ധ സമിതി ബന്ധപ്പെട്ടവര്‍ക്ക് കത്തുനല്‍കി.
2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്തു കാര്യക്ഷമമായി നടപ്പാക്കുന്നതു സംബന്ധിച്ചും പ്രീസ്‌കൂള്‍ മുതല്‍ 12ാംക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുന്നതുസംബന്ധിച്ചും നിലവിലുള്ള കെ.ഇ.ആറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്്. ഇതുസംബന്ധിച്ച് പഠിക്കാന്‍ എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയറക്ടര്‍ ഡോ. എം.എ.ഖാദര്‍ ചെയര്‍മാനായ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ ചുതലപ്പെടുത്തിയിരുന്നു. കേന്ദ്ര നിര്‍ദേശം നടപ്പാക്കാനാണെന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനം ഹയര്‍ സെക്കന്‍ഡറി മേഖലയെ തകര്‍ക്കുമെന്നാരോപിച്ച് വിവിധ അധ്യാപക സംഘടനകള്‍ രംഗത്തുവന്ന പശ്ചാതലത്തില്‍കൂടിയാണ് ഇതുസംബന്ധിച്ച് രേഖാമൂലം നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്്.
ഒന്നുമുതല്‍ നാലുവരെ ലോവര്‍ പ്രൈമറി, അഞ്ചുമുതല്‍ ഏഴുവരെ അപ്പര്‍ പ്രൈമറി, എട്ടുമുതല്‍ പത്തുവരെ ഹൈസ്‌കൂള്‍, 11, 12 ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്്. പത്താംക്ലാസുവരെ ഡി.പി.ഐ, 11,12 ക്ലാസുകള്‍ക്ക്് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുകളുമാണുള്ളത്.
ദേശീയഘടനയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ ഘടനയിലാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗംമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥനത്തിലാണ് സര്‍ക്കാര്‍ ഏകീകരണത്തിന് മുന്നിട്ടിറങ്ങുന്നത്്. പ്രീസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്‌കൂള്‍ വിദ്യഭ്യാസ ഘട്ടത്തിലെ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചതായി 2018 മാര്‍ച്ച് 28 കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായും പറയുന്നു.
ഇതനുസരിച്ച് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഒരുകുടക്കീഴില്‍ കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. വിവിധ തലങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച എസ്.എസ്.എ, ആര്‍.എം.എസ്.എ, ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവയ്ക്കായുള്ള വിവിധ സ്‌കീമുകള്‍ കേന്ദ്രതലത്തില്‍ ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്. ഇതുപ്രകാരം സംസ്ഥാനതലത്തിലും മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്്.
അധ്യാപകരുടെ യോഗ്യതയില്‍ കേന്ദ്ര നിയമം നടപ്പാക്കുന്നതുസംബന്ധിച്ച അഭിപ്രായവും മൂന്നംഗ സമിതി ശേഖരിക്കുന്നുണ്ട്്. ആറാം ക്ലാസുമുതല്‍ അധ്യാപകര്‍ വിഷയാധിഷ്ഠിതമായിരിക്കണം എന്ന് നിയമമുണ്ട്്. 2019 ഏപ്രില്‍ ഒന്നുമുതല്‍ എന്‍.സി.ടി.ഇ മാനദണ്ഡപ്രകാരം അധ്യാപക യോഗ്യത അനിവാര്യമാകും.
ഇതനുസരിച്ച് കേരളത്തിലെ അധ്യാപക നിയമനത്തിന് ബിരുദം അടിസ്ഥാനമാക്കി യോഗ്യതയില്‍ മാറ്റം വരുത്തേണ്ടിവരും. ഇതിലുള്ള നിര്‍ദേശവും സമിതി തേടുന്നു. സ്‌കൂളുകളുടെ അംഗീകാരം, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ശക്തിപ്പെടുത്തല്‍, പി.ടി.എ പ്രവര്‍ത്തനം, അധ്യാപകരുടെ കടമകള്‍, അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ തടയല്‍, പാഠ്യപദ്ധതി, മൂല്യനിര്‍ണയം, സമഗ്രവും നിരന്തരവുമായ മൂല്യനിര്‍ണയം തുടങ്ങിയ കാര്യങ്ങളിലും മൂന്നംഗ സമിതി അഭിപ്രായം തേടുന്നുണ്ട്.
നിര്‍ദേശങ്ങള്‍ ഇ മെയില്‍ വഴിയോ തപാല്‍ വഴിയോ നേരിട്ടോ 30നകം കൈമാറണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago