അസ്വാഭാവികതയില്ലെന്ന് പൊലിസ്
തിരുവനന്തപുരം: ലിത്വാനിയ സ്വദേശിയായ ലിഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലിസ്. ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ല. എല്ലുകളും മറ്റും യഥാസ്ഥാനത്താണെന്നും പൊലിസ് വൃത്തങ്ങള്‍ പറയുന്നു. മരണകാരണം വിഷം ഉള്ളില്‍ ചെന്നതാകാമെന്ന സംശയത്തിലാണ് പൊലിസ്. ലിഗയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ഇതിനു ശേഷമേ കൂടുതല്‍ കൃത്യമായ കാര്യങ്ങള്‍ പുറത്തുവരൂ.
ഇന്നലെയും ഇന്നുമായി മൃതദേഹം കണ്ടെത്തിയ പ്രദേശം മുഴുവന്‍ പൊലിസ് പരിശോധിച്ചു. സംശയകരമായി ഒന്നും ലഭിച്ചിട്ടില്ല. ഒരു ലെറ്ററും സിഗററ്റും മാത്രമാണ് ലഭിച്ചത്. മൃതദേഹം പഴകിയപ്പോള്‍ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയില്‍ കണ്ടെത്തിയത്. ഒരു പാദവും വേര്‍പെട്ട നിലയിലാണ് കണ്ടത്തിയത്. ആന്തരികാവയവങ്ങള്‍ പരിശോധനക്കായി കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാന്‍ കഴിയുമെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."