ആഴ്‌സണലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് വിജയം. ആഴ്‌സണല്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് വെസ്റ്റ് ഹാം യുനൈറ്റഡിനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റി 5-0ത്തിന് സ്വാന്‍സീ സിറ്റിയെയാണ് വീഴ്ത്തിയത്. സ്റ്റോക് സിറ്റി- ബേണ്‍ലി മത്സരം 1-1ന് സമനില.
നാലടിച്ച് ബൊറൂസിയ
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് അവര്‍ ബയര്‍ ലെവര്‍കൂസനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ മെയ്ന്‍സിനെ ഓഗ്‌സ്ബര്‍ഗ് 2-0ത്തിന് കീഴടക്കി.
എ.സി മിലാന് തോല്‍വി
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ എ.സി മിലാന് സ്വന്തം തട്ടകത്തില്‍ അട്ടിമറി തോല്‍വി. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവരെ ബെനവെന്റോയാണ് വീഴ്ത്തിയത്. ഇന്റര്‍ മിലാന്‍ എവേ പോരാട്ടത്തില്‍ ചീവോയെ 2-1ന് കീഴടക്കി. മറ്റൊരു മത്സരത്തില്‍ ലാസിയോ 4-0ത്തിന് സംപ്‌ഡോറിയയെ പരാജയപ്പെടുത്തി.
നീസിന് ജയം
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ നീസ് സ്വന്തം തട്ടകത്തില്‍ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ മോണ്ട്‌പെല്ലിയറെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."