HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഉപവാസം തുടങ്ങി
backup
April 23 2018 | 05:04 AM
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന
24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു.
എറണാകുളം മറൈന്‍ ഡ്രൈവില്‍ രാവിലെ ഒന്‍പതിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്. സമാപനം ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതിന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും
.
ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ 23ന് വൈകീട്ട് സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."