HOME
DETAILS
MAL
സമസ്ത ബഹ്റൈന്‍ അനുശോചിച്ചു
backup
April 23 2018 | 05:04 AM
മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി ട്രഷററും സാമൂഹ്യപ്രവര്‍ത്തകനും സുപ്രഭാതം ഗവേണിങ് ബോഡി അംഗവുമായ വി.കെ കുഞ്ഞഹമ്മദ് ഹാജിയുടെ മാതാവും പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യയുമായ ആയിശക്കുട്ടി(90)നാട്ടില്‍ മരണപ്പെട്ടു.
ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. പരേതയുടെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര - ഏരിയാ കമ്മറ്റികളും ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ്, ബഹ്റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ബഹ്റൈന്‍ ചാപ്റ്റര്‍ എന്നീ സംഘനടകള്‍ അനുശോചനം അറിയിച്ചു.
പരേതക്ക് വേണ്ടി ഞായറാഴ്ച രാത്രി മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിരുന്നു. ബഹ്റൈനിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും സംഘടിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."