'എന്റെ പണം ജിഹാദികള്‍ക്ക് കൊടുക്കില്ല'; ഡ്രൈവര്‍ മുസ്‌ലിമാണെന്നറിഞ്ഞ വി.എച്ച്.പി നേതാവ് കാബില്‍ നിന്നിറങ്ങി
ലഖ്‌നോ: ഓല ആപ്പിലൂടെ ബുക്ക് ചെയ്ത കാറില്‍ കയറിയപ്പോഴാണ് വി.എച്ച്.പി നേതാവ് അഭിഷേക് മിശ്ര സംഭവമറിയുന്നത്. ഡ്രൈവര്‍ ഒരു മുസ്‌ലിമാണ്!
ഉടന്‍ പുറത്തിറങ്ങിയ അഭിഷേക് തന്റെ 'ധീര കൃത്യം' മാലോകരെ അറിയിക്കുകയും ചെയ്തു. യു.പിയിലെ വി.എച്ച്.പിയുടെ സോഷ്യല്‍ മീഡിയാ ഉപദേഷ്ടാവാണ് വിദ്വേഷ പരാമര്‍ശവുമായി ട്വിറ്ററിലെത്തിയത്.
''ഡ്രൈവര്‍ മുസ്‌ലിമാണെന്ന കാരണത്താല്‍ ഓല കാബ് റദ്ദ് ചെയ്തു. എന്റെ പണം ജിഹാദികള്‍ക്ക് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല''- അഭിഷേക് മിശ്ര ട്വീറ്റ് ചെയ്തു.
Cancelled @Olacabs Booking because Driver was Muslim. I don't want to give my money to Jihadi People. pic.twitter.com/1IIf4LlTZL
— Abhishek Mishra (@Abhishek_Mshra) April 20, 2018
കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ധന്‍ രാത്തോര്‍, ആര്‍.കെ സിങ്, മഹേഷ് ശര്‍മ്മ, രാം കൃപാല്‍ യാദവ്, നരേന്ദ്ര സിങ് തോമര്‍, ബി.ജെ.പി എം.പിമാരായ മനോജ് തിവാരി, യു.പി മന്ത്രി സ്വതന്ത്ര ദേവ് സിങ്, സുരേഷ് റാണ തുടങ്ങി ഒട്ടേറെ ബി.ജെ.പി നേതാക്കള്‍ ഇദ്ദേഹത്തിന്റെ ഫോളവര്‍മാരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.
അഭിഷേകിന്റെ ട്വീറ്റിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ട്വിറ്റര്‍ അക്കൗണ്ടും ഓല അക്കൗണ്ടും റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് പലരും. സംഭവത്തില്‍ പ്രതികരണവുമായി ഓലയും രംഗത്തെത്തി.
നമ്മുടെ രാജ്യത്തെപ്പോലെ ഓലയും മതേതരത്വമായാണ് പ്രവര്‍ത്തിക്കുന്നത്. ജാതി, മത, ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെയോ ഉപഭോക്താക്കളെയോ തരംതിരിക്കില്ലെന്നും ഓല പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."