HOME
DETAILS

 യുവതിയുടെ മൃതദേഹം ദേശീയപാതയില്‍;  തലയില്ല, നഗ്‌നമായ നിലയില്‍

  
September 12, 2024 | 1:31 PM

Mysterious Discovery Headless Body of Young Woman Found on Highway

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ തലയില്ലാത്തതും നഗ്‌നവുമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹൈവേയില്‍ ഉപേക്ഷിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നു.

ഇന്നലെ പുലര്‍ച്ചെ ഗുജൈനിയില്‍ ദേശീയ പാതയിലാണ് സംഭവം. സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നു. യുവതിയെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നു. ഇന്നലെ രാവിലെ 6.15നാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്ന് സംഘം രൂപീകരിച്ചിട്ടുണ്ടെന്നും, മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഇല്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവം നടന്ന ഹൈവേയുടെ മറുവശത്തുള്ള ആശുപത്രിയിലെ സിസിടിവി കാമറകളില്‍ മൃതദേഹം കാണുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സമാനമായ ഒരു സ്ത്രീ നടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിലെ യുവതി ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ദേശീയപാതയില്‍ കണ്ടെത്തിയ തുണിക്കഷണങ്ങളുമായും ചെരിപ്പുമായും പൊരുത്തപ്പെടുന്നതാണെന്നും പൊലിസ് വ്യക്തമാക്കി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതൊരു അപകടമാണോ കുറ്റകൃത്യമാണോ എന്ന് അന്വേഷിക്കുകയാണെന്നും യുവതി പ്രദേശവാസിയാണോ അതോ മറ്റെവിടെയെങ്കിലും നിന്ന് വന്നതാണോ എന്ന് സ്ഥിരീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

"A shocking discovery was made on a national highway, where the headless body of a young woman was found in a nude state. The incident has sparked an investigation, leaving authorities and locals searching for answers and justice."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാറുടമയുടെ വിരുന്നിൽ യൂണിഫോമിലിരുന്ന് മദ്യപാനം; വനിതാ ഓഫീസർമാരടക്കം മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  4 minutes ago
No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  31 minutes ago
No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  an hour ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  an hour ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  an hour ago
No Image

ആഗോള ടൂറിസം ഭൂപടത്തിൽ വിസ്മയമായി ഒമാൻ; 2025-ൽ എത്തിയത് 3.9 ദശലക്ഷം സഞ്ചാരികൾ

oman
  •  an hour ago
No Image

പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി

Kerala
  •  an hour ago
No Image

പലിശനിരക്കില്‍ മാറ്റമില്ല; ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം

bahrain
  •  an hour ago
No Image

രോഹിത്തിന്റെ ലോക റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് സൂപ്പർതാരം

Cricket
  •  an hour ago
No Image

പെൺകുട്ടികൾക്ക് മിഠായി നൽകി പീഡിപ്പിച്ച കേസ്: തലശ്ശേരിയിൽ പോക്സോ പ്രതിക്ക് ഹാജരാക്കിയ ദിവസം തന്നെ ജാമ്യം

Kerala
  •  2 hours ago