HOME
DETAILS
MAL
കടലേറ്റത്തിന് ശമനമായില്ല , ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു: സമഗ്ര ജാഗ്രതാ നിര്‍ദേശം
backup
April 23 2018 | 06:04 AM
തിരുവനന്തപുരം: ശമനമില്ലാതെ തുടരുന്ന കടല്‍ക്ഷോപം കണക്കിലെടുത്ത് തീരദേശമേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
തിരുവനന്തപുരത്ത് ആറും, കൊല്ലം കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതം ക്യാംപുകളുമാണ് തുറന്നത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ക്യാംപുകളിലേക്ക് മാറ്റി. നാളെ രാത്രിവരെ ജാഗ്രത പാലിക്കണമെന്ന് ദേശിയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടുദിവസമായി തുടരുന്ന കടലാക്രമണത്തില്‍ കേരളതീരത്ത് വ്യാപകമായ നാശമാണ് ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."