HOME
DETAILS
MAL
പിരിച്ചുവിട്ട മാധ്യമപ്രവര്‍ത്തകരെ തിരിച്ചെടുക്കണം: എ.ഐ.ടി.യു.സി
backup
April 23 2018 | 20:04 PM
തിരുവനന്തപുരം: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ന്യൂസ് 18 ടി.വി എന്നിവിടങ്ങളില്‍ നിന്ന് പിരിച്ചുവിട്ട എല്ലാ മാധ്യമപ്രവര്‍ത്തകരെയും തിരിച്ചെടുക്കണമെന്ന് എ.ഐ.ടി.യു.സി.
ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിനു സംഘടനയുയുടെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ അറിയിച്ചു.
20 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ഇവരില്‍ പലരും സ്ഥിരം ജീവനക്കാരാണ്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ മതിയായ കാരണം പോലും കാണിക്കാതെ ഒഴിവാക്കി.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റിന്റെ ആദ്യത്തെ ഇരകളായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ മാറിയിരിക്കുകയാണ്.
ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."