ഡ്രൈവര്‍ മുസ്ലിമായതിനാല് യാത്ര റദ്ദാക്കിയ ബി.ജെ.പി നേതാവിനെതിരേ നടപടിയെന്ന് ഒല
ബംഗളുരു; ഡ്രൈവര്‍ മുസ,്ലിമായതിനാല് യാത്ര റദ്ദാക്കിയ വി.എച്ച്.പി നേതാവിനെതിരേ നടപടി. കാബ് യാത്ര റദ്ദാക്കിയ വി.എച്ച്.പി നേതാവിനെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഒല അധികൃതര്‍ അറിയിച്ചു. യു.പിയിലെ വി.എച്ച്.പി നേതാവ് അഭിഷേക് മിശ്രയാണ് ഡ്രൈവര്‍ മുസ്ലിമായതിനാല് യാത്ര റദ്ദാക്കിയത്. ലഖ്നൗ ബട്ലര് കോളനിയില്‍ നിന്ന് പോളി ടെക്നിക് ബസ ്സ്റ്റാന്ഡിലേക്കാണ് മിശ്ര ടാക്സി ബുക്ക് ചെയ്തത്. എന്നാല്‍ ഡ്രൈവര്‍ മുസ്ലിമായ മസൂദ് അസ്ലം എന്നയാളാണ് എന്നറിഞ്ഞതോടെ ഇയാള്‍ യാത്ര റദ്ദാക്കുകയായിരുന്നു. മാത്രമല്ല, തന്റെ കാശ് ജിഹാദികള്‍ക്ക് നല്കാന് ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ഇയാള്‍ വിഷയം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. കാബ് യാത്ര റദ്ദാക്കിയതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ട്വീറ്റ്.
ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി ഒല അധികൃതര്‍ രംഗത്തെത്തിയത്. മതേതര നിലപാടുള്ള ഇന്ത്യയില്‍ തങ്ങളുടെ ഡ്രൈവര്‍മാരെയോ ഉപഭോക്താക്കളെയോ ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ വേര്‍തിരിച്ചുകാണാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഒല വ്യക്തമാക്കി.
ഡ്രൈവര്‍മാരും ഉപഭോക്താരക്കളും പരസ്പര ബഹുമാനത്തോടെ പെരുമാറണമെന്നാണ് തങ്ങളുടെ അഭ്യര്‍ഥനയെന്നും അവര്‍ വ്യക്തമാക്കി. മിശ്രക്കെതിരേ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരടക്കമുള്ള പ്രമുഖര്‍ ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് അഭിഷേക് മിശ്രയുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."