ഗൊരഖ്പൂര്‍ ആശുപത്രിയിലെ നരകജീവിതം തുറന്നെഴുതി ഡോക്ടര്‍
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗൊരഖ്പുരിലെ ബാബ രാഘവ് ദാസ് (ബി.ആര്‍.ഡി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ഓഗസ്റ്റ് 10നാണ് മുപ്പതിലേറെ പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ചത്. ആ സമയം ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി ഓടിനടക്കുകയായിരുന്നു കുട്ടികളുടെ വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന ഡോ. കഫീല്‍ ഖാന്‍. കുട്ടികള്‍ മരിച്ച എ.ഇ.എസ് വാര്‍ഡിന്റെ നോഡല്‍ ഓഫിസറായിരുന്ന കഫീല്‍ ഖാനെ സംഭവത്തിനു പിന്നാലെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. വൈകാതെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘവുമെത്തി, അതും ജാമ്യമില്ലാ അറസ്റ്റ് വാറണ്ടോടെ.
തടവറയില്‍ നിന്ന് കഫീല്‍ഖാന്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നു. 'കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സാധിക്കാവുന്നതെല്ലാം ഞാന്‍ ചെയ്തു.
ഏഴു മാസത്തിലേറെയായി നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. എന്താണ് അന്നു സംഭവിച്ചതെന്നും എന്തു കൊണ്ടു സംഭവിച്ചെന്നും നിങ്ങളറിയണം' എന്നു കുറിച്ചുകൊണ്ടാണ് ഡോക്ടറുടെ കത്ത്. ജയിലില്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് അടുത്തിടെ കഫീല്‍ ഖാന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഗൊരഖ്പുരില്‍ എന്താണു യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നും അതിനു ശേഷം ജയിലില്‍ തനിക്കു നേരിടേണ്ടി വന്ന നരകതുല്യ ജീവിതത്തെപ്പറ്റിയും തന്നെയും കുടുംബത്തെയും അടിച്ചമര്‍ത്താന്‍ ഉത്തര്‍പ്രദേശ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെപ്പറ്റിയുമെല്ലാം കഫീല്‍ കത്തില്‍ വിവരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."