ഒഡിഷയില്‍ ബിസ്കറ്റ് വാങ്ങാന്‍ പോയ ആറ് വയസ്സുകാരിക്ക് ക്രൂര പീഡനം
ഭുവനേശ്വര്‍: ഒഡിഷയില്‍ ബിസ്കറ്റ് വാങ്ങാന്‍ പോയ ആറ് വയസ്സുകാരിക്ക് ക്രൂരപീഡനം. കട്ടക്ക് ജില്ലയിലാണ് സംഭവം. പീഡിപ്പിച്ച ശേഷം അടുത്തുള്ള സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അവസ്ഥ വളരെ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ 25കാരനെ പൊലിസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. ശനിയാഴ്ച ബിസ്കറ്റ് വാങ്ങാനായി വീട്ടില്‍ നിന്നു പുറത്തിറങ്ങിയതായിരുന്നു കുട്ടി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും തിരച്ചിലിനിറങ്ങുകയായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കണ്ടെടുക്കുമ്പോള്‍ ശരീരത്തില്‍ വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. തലയില്‍ നിന്നും വായില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചു പോയതായിരിക്കാമെന്ന് പൊലിസ് പറയുന്നു. ഉടന്‍ തന്നെ അടുത്തുള്ള നഴ്സിങ് ഹോമിലേക്ക് മാറ്റിയ കുട്ടിയെ തുടര്‍ ചികിത്സക്കായി കട്ടക്ക് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തല, മുഖം, കഴുത്ത്, നെഞ്ച്, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഗുരുതര പരുക്കേറ്റതായി കുട്ടിയെ ചികിത്സിക്കുന്ന കട്ടക്ക് എസ്.സി.ബി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. 13 ഡോക്ടര്‍മാരുടെ ടീമാണ് പരിശോധിക്കുന്നത്. ഒഡിഷ ആരോഗ്യമന്ത്രി പ്രതാപ് ജേന കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ ഗ്രാമമായ ജഗന്നാഥ്പൂരില്‍ തന്നെയാണ് പ്രതിയുടെയും താമസം. പിതാവ് നല്കിയ പരാതിയില്‍ പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."