HOME
DETAILS
MAL
ടൂറിസം സെക്രട്ടറി ഇല്‍സിയെയും ആഡ്രൂസിനേയും സന്ദര്‍ശിച്ചു
backup
April 24 2018 | 01:04 AM
തിരുവനന്തപുരം: കോവളത്ത് മരിട്ട ലിത്വനിയന്‍ സ്വാദേശി ലിഗ സ്ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ഇന്ന് ലിഗയുടെ സഹോദരി ഇല്‍സിയെയും ഭര്‍ത്താവ് ആഡ്രൂസിനേയും സന്ദര്‍ശിച്ച കേരള ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ലിഗയുടെ മരണത്തില്‍ ടൂറിസം വകുപ്പ് സെക്രട്ടറി അനുശോചനം രേഖപ്പെടുത്തി.
തന്റെ സഹോദരിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകണമെന്ന ഇല്‍സിയുടെ ആവശ്യം എത്രയും വേഗം സാധ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് റാണി ജോര്‍ജ് ഉറപ്പു നല്കി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ചെലവ്, ബന്ധുക്കളുടെ യാത്ര ചെലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും ടൂറിസം സെക്രട്ടറി ഇല്‍സിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."