കുടിശിക നാല് ലക്ഷത്തിലധികം: ജില്ലാ ആശുപത്രിയിലെ മില്‍മയുടെ പാല്‍ വിതരണം നിലച്ചു
സ്വന്തം ലേഖകന്‍
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിലെ മുപ്പത് വര്‍ഷമായുള്ള മില്‍മയുടെ പാല്‍ വിതരണം മുടക്കി ആശുപത്രി അധികൃതര്‍.
ദിവസേന വിതരണം ചെയ്തിരുന്ന 85 ലിറ്റര്‍ മില്‍മയുടെ പാല്‍ വിതരണമാണ് മുടങ്ങിയത്.കുടിശികയായി മില്‍മക്ക് നല്‍കാനുള്ളത് നാല് ലക്ഷത്തിലധികം രൂപയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇതോടെ ദിവസേന ലഭിക്കുന്ന പാല്‍ കിട്ടാതെ സാധാരണക്കാരായ രോഗികളും ദുരിതത്തിലായി. പാലിന്റെ വിലയിനത്തില്‍ നാലു ലക്ഷത്തിധികം രൂപ ആശുപത്രി അധികൃതര്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മില്‍മ വിതരണം നിര്‍ത്തിവച്ചിരിക്കുന്നത്.85 ലിറ്റര്‍ പാലാണ് മില്‍മയുടെ കൊല്ലം ഡയറിയില്‍ നിന്നും ദിവസേന ജില്ലാ ആശുപത്രിയ്ക്ക് നല്‍കിയിരുന്നത്. നിലവില്‍ സെപ്റ്റംബര്‍ മുതലുള്ള പണം ആശുപത്രിയുടെ കുടിശികയായി മില്‍മക്ക് ലഭിക്കാനുണ്ട്.
പണം അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ ആശുപത്രി അധികൃതര്‍ക്ക് മില്‍മ കത്തു നല്‍കിയെങ്കിലും ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കൃത്യ സയത്ത് പണം നല്‍കാതിരുന്നിട്ടും സാധാരണക്കാരായ രോഗികളെ പരിഗണിച്ച് മില്‍മ പാല്‍ വിതരണം തുടരുകയായിരുന്നു. അതേസമയം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആശുപത്രിയിലെത്തുന്ന മുട്ടയ്ക്കും ബ്രഡ്ഡിനും കൃത്യമായി വില നല്‍കുന്നുമുണ്ട്.
ആശുപത്രിയ്ക്കു വേണ്ടി മുപ്പത് വര്‍ഷമായി തുടര്‍ന്നു വരുന്ന പാല്‍ വിതരണം ആദ്യമായാണ് മില്‍മയ്ക്ക് നിര്‍ത്തിവെക്കേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."