ചുഴലിക്കാറ്റ്: വെള്ളവും വെളിച്ചവുമില്ലാതെ അഞ്ചാം നാള്‍
വടകര: കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റ് നല്‍കിയ ദുരിതത്തില്‍ നിന്ന് ഇനിയും മുക്തമല്ല വടകര മേഖലയിലെ പല പ്രദേശങ്ങളും. വെള്ളവും വെളിച്ചവുമില്ലാതെ അഞ്ചാം നാളിലേക്ക് കടന്നിരിക്കുകയാണ് ജനങ്ങല്‍. മെയിന്‍ ലൈനിലെ കുഴപ്പങ്ങള്‍ പരിഹരിച്ചെങ്കിലും ഉള്‍പ്രദേശങ്ങളിലാണ് ഭൂരിഭാഗം സ്ഥലങ്ങളിലും തകരാറുകള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. പലയിടത്തും കാറ്റില്‍ തകര്‍ന്ന വൈദ്യുതി പോസ്റ്റുകള്‍ പുനര്‍ക്രമീകരിച്ചിട്ടില്ല. മോട്ടോര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നു. രാത്രി മെഴുകുതിരി വെളിച്ചത്തിലാണ് ജീവിതം. മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല. പലരും വൈദ്യുതിയുള്ള പ്രദേശത്തെക്കും ബന്ധുവീടുകളിലേക്കും മാറി താമസിക്കുകയാണ്.
വടകര മുനിസിപ്പാലിറ്റിയിലെ അറത്തില്‍ ഒന്തം, ജനതാറോഡ്, പച്ചക്കറിമുക്ക്, മമ്പള്ളി എന്നിവിടങ്ങള്‍ക്കു പുറമെ ചുഴലിക്കാറ്റ് നാശംവിതച്ച മേമുണ്ട, മീങ്കണ്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ദുരിതത്തിലാണ് നാട്ടുകാര്‍. തെങ്ങും മറ്റു മരങ്ങളും കാറ്റില്‍ വീണതുകൊണ്ട് കെ.എസ്.ഇ.ബിയുടെ നൂറുകണക്കിന് പോസ്റ്റുകളാണ് തകര്‍ന്നത്. വൈദ്യുതി എന്ന് നേരെയാവുമെന്ന് ചോദിക്കുന്നവരോട് പോസ്റ്റുകളില്ലെന്നാണ് അധികൃതരുടെ മറുപടി. മറ്റു സ്ഥലങ്ങളില്‍നിന്നും പോസ്റ്റുകള്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് കെ.എസ്.ഇ.ബി.
വിതരണം പുനഃസ്ഥാപിക്കാന്‍ കൊയിലാണ്ടി മുതല്‍ കുറ്റ്യാടി വരെയുള്ള സെഷന്‍ ഓഫിസുകളില്‍നിന്നു ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും വടകര മേഖലയിലേക്ക് വിന്യസിപ്പിച്ചിട്ടുണ്ടെങ്കിലും വീടുകളില്‍ വൈദ്യുതി ഇനിയും എത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."