ഗതാഗത നിയന്ത്രണം
കോഴിക്കോട്: ദേശീയപാത കൊയിലാണ്ടി- വെങ്ങളം ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ വടകരയില്‍നിന്നു കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ കൊയിലാണ്ടി-താമരശ്ശേരി റോഡ്, തിരുവങ്ങൂര്‍ അത്തോളി റോഡുവഴി പോകണം.
കോഴിക്കോട് ഫ്രാന്‍സിസ് റോഡ് ജങ്ഷന്‍ - വെങ്ങാലി ഗെയ്റ്റ് റോഡില്‍ വെങ്ങാലി ഗേറ്റിന് സമീപം ഇന്റര്‍ലോക്കിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ വേഗത നിയന്ത്രിച്ച് പോവേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഇന്ന് മുതല്‍ പുന:ക്രമീകരിക്കും.
കോഴിക്കോടുനിന്നു വടകര-കണ്ണൂര്‍ വഴി പോകേണ്ട ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന എന്‍.എച്ച് 47 വഴിയും ചെറുവാഹനങ്ങള്‍ കാട്ടില്‍പീടിക-കണ്ണല്‍ക്കടവ് പാലം-കാപ്പാട് വഴി കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപത്ത് ഹൈവേയില്‍ പ്രവേശിക്കണം.
കണ്ണൂര്‍-വടകര വഴി കോഴിക്കോട്ടേക്ക് വരുന്ന ദീര്‍ഘദൂര ബസും ലോറി ഉള്‍പ്പടെയുള്ള ചരക്കുവാഹനങ്ങളും കൊയിലാണ്ടി-ഉള്ള്യേരി-അത്തോളി വഴി പോകേണ്ടതാണ്. ചെറുവാഹനങ്ങള്‍ക്ക് നിലവിലെ ദേശീയപാത ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."