HOME
DETAILS
MAL
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്
backup
April 24 2018 | 04:04 AM
വാരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസില്‍ പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുക.
കേസുമായി ബന്ധപ്പെട്ട് റൂറല്‍ ടൈഗര്‍ ഫോഴ്സിലെ മൂന്ന് പൊലിസുകാരെ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, പൊലിസുകാര്‍ പ്രതികളായ കേസ് പൊലിസുകാര്‍ തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്നും കുടുംബം ഹരജിയില്‍ ചൂണ്ടിക്കാട്ടും. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ടുവരണമെന്നും ശ്രീജിത്തിന്റെ അമ്മ ലളിതയും ഭാര്യ അഖിലയും കോടതിയില്‍ ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."