'സോളാര്‍ സ്മാര്‍ട്ട് ' സംവിധാനവുമായി അനെര്‍ട്ട്
പാലക്കാട്: വൈദ്യുതി സ്വന്തമായി ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കാന്‍ താല്‍പര്യമുള്ള വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനെര്‍ട്ടിന്റെ സോളാര്‍ സ്മാര്‍ട്് സംവിധാനം സഹായകമാകുന്നു.
ബാറ്ററി സംഭരണിയോടുകൂടിയ സൗരവൈദ്യുതോല്‍പാദന നിലയങ്ങളായ സോളാര്‍സ്മാര്‍ട്, സബ്‌സിഡിയോടെയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് അനര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ പി.ജയചന്ദ്രന്‍ നായര്‍ അറിയിച്ചു. ഇത്തരത്തില്‍ 307 കിലോവാട്ട് ശേഷിയുള്ള 157 പ്ലാന്റുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ വിതരണം നടത്തിയത്. കൂടാതെ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വിതരണശൃംഖലയ്ക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യവും അനെര്‍ട്ട് ചെയ്തുകൊടുക്കുന്നുണ്ട്.
ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനായി ജില്ലയിലെ 31 കോളനികളിലായി 667 ഹോം ലൈറ്റിംങ് സിസ്റ്റവും സോളാര്‍ പവര്‍ പ്ലാന്റും സൗജന്യമായി സ്ഥാപിച്ച് കെ.എസ്.ഇ.ബി യോടൊപ്പം അനെര്‍ട്ടും മുഖ്യ പങ്കാണ് വഹിച്ചത്. കെ.എസ്.ഇ.ബി ഗ്രിഡില്‍ നിന്നും വൈദ്യുതി എത്തിച്ചു നല്‍കാന്‍ സാധിക്കാത്ത ജില്ലയിലെ വിവിധ കോളനികളില്‍ സൗരോര്‍ജ ഗാര്‍ഹിക വിളക്കുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കിയിട്ടുണ്ട്.
പാരമ്പര്യേതര ഊര്‍ജരംഗത്ത് കഴിഞ്ഞവര്‍ഷം ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് അനെര്‍ട്ട് നടത്തിയിരിക്കുന്നത്. സമ്പൂര്‍ണവൈദ്യൂതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 1810 സൗരോര്‍ജ റാന്തല്‍ വിളക്കുകള്‍ വിതരണം ചെയ്്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ മൂന്നേകാല്‍ കോടിയാണ് സബ്‌സിഡി നല്‍കിയത്. ജൈവമാലിന്യത്തില്‍ നിന്നും പാചക ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന 742 ജൈവവാതകനിലയങ്ങള്‍ സബ്‌സിഡി നിരക്കില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പോര്‍ട്ടബ്ള്‍, ഫിക്‌സഡ് രീതികളില്‍ നിര്‍മിക്കാവുന്ന ഇവയ്ക്ക് സബ്‌സിഡി നല്‍കുന്നുണ്ട്.
ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഊര്‍ജ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ട് സാങ്കേതികസഹായം നല്‍കും. ഇതിനായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും അക്ഷയ ഊര്‍ജകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. അക്ഷയ ഊര്‍ജ ബോധവത്ക്കരണത്തിന്റെ ഭാഗമായി 'ഊര്‍ജകിരണ്‍' ബോധവത്ക്കരണ ക്ലാസുകളും അനെര്‍ട്ട് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."