ഓങ്ങല്ലൂരില്‍ മോഷ്ടാക്കളുടെ ശല്യം; പൊലിസ് പെട്രോളിങ് ശക്തമാക്കണമെന്ന്
പട്ടാമ്പി: മാസത്തില്‍ ഒരു തവണയെങ്കിലും ഓങ്ങല്ലൂര്‍ ടൗണിലെ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നത് പതിവായതിനെ തുടര്‍ന്ന് പൊലിസ് രാത്രി പെട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഞായറാഴ്ച രാത്രി ടൗണിലെ ചില കടകളുടെ ഷട്ടറുകള്‍ ഇളക്കി പൂട്ട് തകര്‍ത്ത നിലയിലും മോഷണം നടത്താനുള്ള ശ്രമം വിഫലമായതും രാവിലെ കടകള്‍ തുറക്കാന്‍ വന്ന വ്യാപാരികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കഴിഞ്ഞമാസം സമാനമായ രീതിയില്‍ അഞ്ചിലധികം കടകളില്‍ പൂട്ട് തകര്‍ത്ത് കയറി ചില്ലറപൈസകളും മറ്റുവസ്തുക്കളും മോഷണം പോയിരുന്നത് സംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ വര്‍ഷത്തില്‍ പലമാസങ്ങളിലും സമാന രീതിയിലുള്ള മോഷണം നടന്നിട്ടും പൊലിസ് രാത്രി പെട്രോളിങ് ശക്തമാക്കാത്തതിനെതിരെ വ്യാപാരികള്‍ പ്രതിഷേധിച്ചു.
കഴിഞ്ഞമാസം സ്വകാര്യ ലബോറട്ടറിയില്‍ നടന്ന മോഷണ ദൃശ്യം സി.സി.ടി.വി ല്‍ പതിഞ്ഞിരുന്നെങ്കിലും ആളെ വ്യക്തമായ രീതിയില്‍ മനസ്സിലായിരുന്നില്ല. അതെ സമയം സംശയസാഹചര്യത്തില്‍ മാന്യ വസ്ത്രം ധരിച്ച്് അസമയത്ത് ടൗണില്‍ യാത്രക്കാരനായി നില്‍ക്കുന്ന ഭാവത്തില്‍ ഒരാളെ കണ്ടതായി വ്യാപാരികള്‍ പറഞ്ഞു.
അന്ന് രാവിലെ തന്നെ സമീപത്തുള്ള കടകളില്‍ നിന്നും മോഷണം നടന്നതെന്നും സി.സി.ടി.വിയില്‍ മുഖം മറച്ച നിലയിലായത് കൊണ്ട് ആളെ മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും വ്യാപാരികള്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കി. വ്യാപാരികളുടെ ഉറക്കം കെടുത്തുന്ന മോഷ്ടാവിനെ കയ്യോടെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ്് നാട്ടുകാരും പ്രദേശവാസികളും പൊലിസിന്റെ സഹായം തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."