ജില്ലാ ജയില്‍ മലമ്പുഴയില്‍ പൂര്‍ത്തിയായി
പാലക്കാട്: ജില്ലാ ജയില്‍ നിര്‍മാണം മലമ്പുഴയില്‍ പൂര്‍ത്തിയായി. 975 ലക്ഷം ചെലവഴിച്ച്്്്് രണ്ട് ഘട്ടങ്ങളിലായിട്ടാണ് പൊതുമരാമത്ത് കെട്ടിടവിഭാഗം പൂര്‍ത്തീകരിച്ചത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ഉപയോഗിക്കാവുന്ന വിധത്തില്‍ സെല്ലുകള്‍,സ്ത്രീകള്‍ക്ക് പ്രത്യേക ബ്ലോക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്്്.
പാലക്കാട് ഗവ.പോളിടെക്‌നിക്ക് കോളജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് 5 കോടി ചെലവഴിച്ചു നിര്‍മിച്ചതു കൂടാതെ ചിറ്റൂര്‍ ഗവ.കോളജില്‍ ലൈബ്രറിയും വുമണ്‍സ് അമെനിറ്റീസ് സെന്ററും പൂര്‍ത്തിയായി.150 ലക്ഷം ചെലവഴിച്ചാണ് സെന്റര്‍ നിര്‍മിച്ചത്.
ആനക്കര ഡയറ്റ് റസിഡന്‍ഷല്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇതിന് 30 ലക്ഷം ചെലവഴിച്ചിട്ടുണ്ട്. കല്ലേപ്പുള്ളി എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സ് ഉദ്്്ഘാടനം മെയില്‍ നടക്കും. പുതുതായി 18 ക്വാര്‍ട്ടേഴ്‌സുകള്‍ പൂര്‍ത്തീകരിച്ചു. എലമ്പുലാശ്ശേരി കരിമ്പുഴയില്‍ ലഫ്റ്റനന്റ് കേണല്‍ ഇ.കെ. നിരഞ്ജന്‍ സ്മാരക ഗവ.ഐ.ടി.ഐ കെട്ടിടം കൗണ്‍സലിങ്ങ് റൂമും, കംപ്യൂട്ടര്‍ റൂമും, ഓഫിസ് റൂമും ഉള്‍പ്പെടുത്തി ഒരു കോടി ചെലവഴിച്ച് നിര്‍മിച്ചു. അട്ടപ്പാടി മട്ടത്തുകാട് ഗവ.ഐ.ടി.ഐ.സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും ഇന്റേണല്‍ റോഡും നിര്‍മിക്കുന്നതിന് ഭരണാനുമതിയും ഒരു കോടിയുടെ സാങ്കേതികാനുമതിയും ലഭിച്ചു.
മനിശ്ശേരി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മാണത്തിന് 280 ലക്ഷം ചെലവഴിച്ചു.
ഹോസ്റ്റല്‍ കെട്ടിടത്തില്‍ രണ്ടു നിലകളിലായി 12 ഹോസ്റ്റല്‍ മുറികളും അതിഥികള്‍ക്കുള്ള മുറി, വാര്‍ഡന്‍ മുറി,സിക്ക് മുറി, ഓപ്പണ്‍ യാര്‍ഡ്, പൊതുവായ ഇടനാഴികള്‍, പൊതുവായ ശുചിമുറികള്‍, അടുക്കള, സ്റ്റോര്‍ റൂം, ഡൈനിങ്ങ് റൂം എന്നിവ പൂര്‍ത്തീകരിച്ചു.
വാണിയങ്കുളം ഗവ. ഐ.ടി.ഐയില്‍ കട്ടിങ്ങ് ആന്‍ഡ് ഡ്രാഫ്റ്റിങ്ങ് ട്രേഡിനാവശ്യമായ ക്ലാസ്സ് മുറികള്‍,വര്‍ക്ക്‌ഷോപ്പ്, സ്റ്റോര്‍ റൂം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്കുകള്‍, കംപ്യൂട്ടര്‍ റൂം,ലോബി,ലൈബ്രറി, ഓഫീസ് റൂം എന്നിവ നിര്‍മിച്ചു. 180 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."