ഹര്‍ത്താല്‍ അക്രമം: ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞ ബാക്കിയുള്ളവരുടെയും അറസ്റ്റുണ്ടാകും
തിരൂര്‍: സി.സി.ടി.വി കാമറകളില്‍നിന്നും മൊബൈല്‍ ഫോണുകള്‍ മുഖേന പ്രചരിക്കുന്ന ദൃശ്യങ്ങളില്‍നിന്നും തിരിച്ചറിഞ്ഞ ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തീരുമാനം. ഹര്‍ത്താല്‍ ദിനത്തില്‍ തിരൂര്‍ സ്റ്റേഷന്‍ പരിധിയിലുണ്ടായ അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ പൊലിസ് വിശദമായി പരിശോധിച്ചാണ് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇത്തരത്തില്‍ ഇതുവരെ ഇരുപതോളം പേരെ തിരിച്ചറിഞ്ഞതായും ഇവരുടെ അറസ്റ്റ് അടുത്ത ദിവസങ്ങളിലായി ഉണ്ടാകുമെന്നും തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു. അക്രമസംഭവങ്ങളില്‍ പങ്കെടുത്തതായി തെളിഞ്ഞവരില്‍ പലരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. പൊലിസിനെ അക്രമിച്ചത് അടക്കമുള്ള കേസുകളില്‍ പ്രതികളായവര്‍ക്കെതിരേ കര്‍ശന നടപടി തുടരാനാണ് തീരുമാനം.
എന്നാല്‍ കേസില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പൊലിസിന്മേല്‍ കടുത്ത സമ്മര്‍ദമുണ്ടെങ്കിലും വിട്ടുവീഴ്ചക്കില്ലാത്ത നിലപാടുമായാണ് പൊലിസ് മുന്നോട്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."