കോട്ടക്കല്‍ സി.എച്ച്.സിയുടെ പുതിയ ഒ.പി ബ്ലോക്ക് പ്രവര്‍ത്തനസജ്ജമായി
കോട്ടക്കല്‍: വര്‍ഷങ്ങളായി കോട്ടക്കല്‍ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ ഒ.പി വിഭാഗം, ഫാര്‍മസി, ലാബ് തുടങ്ങിയവ നിലവിലുള്ള കെട്ടിടത്തില്‍നിന്നു പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ വികസന ഫണ്ടും ജനകീയ സഹകരണ പങ്കാളിത്തത്തിലുമാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചത്.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് തൈക്കാട്ട് അലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന, ഡെ. ഡി.എം.ഒ ഡോ. ഇസ്മാഈല്‍, നഗരസഭാ ഡെ. ചെയര്‍പെഴ്സണ്‍ യു.എ ബുശ്റ ഷെബീര്‍, ഇല്ലിക്കോട്ടില്‍ കുഞ്ഞലവി ഹാജി, നഗരസഭാ സ്ഥിരസമിതി അംഗങ്ങളായ പി.പി ആയിശാ ഉമര്‍, ടി.വി സുലൈഖാബി, സാജിദ് മങ്ങാട്ടില്‍, കൗണ്‍സിലര്‍ ടി.പി സുബൈര്‍, കെ.എം റശീദ്, ചോലക്കല്‍ കരീം, ഡോ. ഫസല്‍ പൂക്കോയ തങ്ങള്‍, ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."