HOME
DETAILS
MAL
ഉപഭോക്താക്കളെ സ്വീകരിക്കാന്‍ ശീതീകരിച്ച മുറി: ജനശ്രദ്ധയാകര്‍ഷിച്ച് ഉപ്പള കെ.എസ്.ഇ.ബി ഓഫിസ്
backup
April 24 2018 | 07:04 AM
കാസര്‍കോട്: ഇനി ഉപ്പള കെ.എസ്.ഇ.ബി ഓഫിസിലെത്തിയാല്‍ ഉപഭോക്താക്കള്‍ ചൂടുകൊണ്ട് വിയര്‍ക്കില്ല. ഉപഭോക്താക്കളെ സ്വീകരിക്കാന്‍ ശീതീകരിച്ച മുറിയാണ് അവിടെ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ഇടപാടുകള്‍ എളുപ്പമാക്കാന്‍ അത്യാധുനിക ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സെക്ഷന്‍ അസി. എന്‍ജിനീയര്‍ അബ്ദുല്‍ ഖാദറിന്റെ പ്രവര്‍ത്തന ഫലമായാണ് ഈ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. സംസ്ഥാനത്തുതന്നെ ഉപഭോക്താക്കള്‍ക്ക് ഇത്രയധികം സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഉപ്പള കെ.എസ്.ഇ.ബി ഓഫിസ് ഇപ്പോള്‍ തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അതേസമയം പുതിയ സംവിധാനങ്ങള്‍ വന്നതോടെ ജനങ്ങളുടെ ആവശ്യങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് ചെയ്തു കൊടുക്കാന്‍ സാധിക്കുന്നുണ്ടെന്ന് സെക്ഷന്‍ ജീവനക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."