HOME
DETAILS

യമനിൽ 19 എണ്ണക്കപ്പലുകൾ തുറമുഖത്തേക്കടുപ്പിക്കാതെ ഹൂതി തടങ്കലിൽ 

  
backup
April 24, 2018 | 1:10 PM

545137866346
 
 
റിയാദ്: യമനിലെ പ്രമുഖ തുറമുഖമായ ഹുദൈദ തുറമുഖത്തേക്ക് അടുപ്പിക്കാൻ കഴിയാതെ പത്തൊൻപത് എണ്ണക്കപ്പലുകൾ നടുക്കടലിൽ ഹൂതി കസ്റ്റഡിയിൽ. യമനിലെ സഊദി അംബാസിഡർ മുഹമ്മദ് അൽ ജാബിർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യമനിലെ വിമത വിഭാഗമായ ഹൂതികളുടെ കീഴിയിലുള്ള ആയുധ ധാരികളാണ് കപ്പൽ തുറമുഖത്തേക്കടുപ്പിക്കാതെ തടഞ്ഞു വെച്ചിരിക്കുന്നത്. 
 
ഹുദൈദക്കടുത്ത പ്രദേശമായ മുസ്‌തഖഫിലാണ് കപ്പലുകൾ തടഞ്ഞു വെച്ചിരിക്കുന്നത്.  സംഭവത്തിൽ യമൻ കാമ്പ്രാൻസീവ് ഹ്യുമാനിറ്റേറിയൻ സപ്പോർട്ട് സെന്റർ ( വൈ സി എച് ഒ) അഗാധമായ ആശങ്ക അറിയിച്ചിട്ടുണ്ട്. കപ്പലുകൾ തുറമുഖത്തേക്ക് കടത്തിവിടാതെ തടഞ്ഞിരിക്കുകയാണെന്നു അൽ ജാബിർ ട്വീറ്റ് ചെയ്‌തു. 
 
യമനിൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇറാൻ അനുകൂല ഹൂതികൾ വർഷങ്ങളായിഹുദൈദ തുറമുഖം കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ്. ഇത് വഴി ആയുധ കടത്തു നടക്കുന്നുണ്ടെന്നും ഹൂതികളുടെ സാമ്പത്തിക സ്രോതസ്സായും പ്രവർത്തിക്കുന്നതായി അംബാസിഡർ പറഞ്ഞു.  തടങ്കലിൽ വെച്ചിരിക്കുന്ന കപ്പലുകൾ ഹൂതികൾ തകർക്കാനിടയായാൽ ചെങ്കടലിലും പരിസരങ്ങളിലും ഗുരുതരമായ പ്രകൃതി ദുരന്തമായിരിക്കും ഫലമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏപ്രിൽ മൂന്നിന് അന്താരാഷ്‌ട്ര കപ്പൽ ചാലിൽ വെച്ച് സഊദി എണ്ണക്കപ്പലിനു നേരെ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. 


 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  3 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  3 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago