വിമര്‍ശനം സര്‍ക്കാറിനെതിരല്ല, പരിധി വിട്ടിട്ടില്ല- മനുഷ്യാവകാശ കമീഷന് ചെയര്മാന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമീഷന് ആക്ടിങ് ചെയര്മാന് പി.മോഹന്‍ദാസ്. സര്‍ക്കാറിനെയല്ല ഉദ്യോഗസ്ഥരെയായിരുന്നു താന്‍ വിമര്ശിച്ചമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പരിധി വിട്ടിട്ടില്ലെന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശക്കമ്മീഷന് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി നിയമം അറിയാതെയാകും കമ്മീഷനെ വിമര്‍ശിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പി.മോഹന്‍ദാസ് ആവശ്യപ്പെട്ടിരുന്നു. ആലുവ റൂറല്‍ എസ്.പിയെ പൊലിസ് അക്കാദമിയിലേക്ക് മാറ്റിയത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രതികരിച്ചത്. കമീഷന് ചെയര്മാന് അദ്ദേഹത്തിന്റെ പണി എടുക്കണമെന്നും രാഷ്ട്രീയം സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മനുഷ്യാവകാശ കമീഷനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."