സ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിനുളള പ്രവൃത്തികള്‍ ഉടന്‍; ഇന്ത്യന്‍ സ്ഥാനപതി
ജിദ്ദ: പാസ്‌പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിനുള്ള പ്രവൃത്തികള്‍ ഉടന്‍ നടപ്പാക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ കൈവശം ഉള്ളവര്‍ എത്രയും പെട്ടെന്ന് എംബസിയില്‍ തിരിച്ചേല്‍പ്പിച്ച് പുതിയ പാസ്‌പോര്‍ട്ട് കൈപ്പറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദമ്മാമില്‍ ഇന്ത്യന്‍ എംബസി വളണ്ടിയര്‍മാരുടെയുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് നാട്ടിലെ ചില എയര്‍പോര്‍ട്ടുകളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി എംബസിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ കൈവശം ഉള്ളവര്‍ എത്രയും പെട്ടെന്ന് എംബസിയില്‍ തിരിച്ചേല്‍പ്പിച്ച് പുതിയ പാസ്‌പോര്‍ട്ട് കൈപ്പറ്റണം. പാസ്‌പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ഉടന്‍ നടപ്പാക്കുമെന്നും അംബാസിഡര്‍ പറഞ്ഞു.
സഊദിയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 99 ശതമാനവും ക്രിമിനല്‍ കുറ്റങ്ങളില്‍ പിടിക്കപ്പെട്ടവരാണെന്നും അവര്‍ക്ക് രാജ്യത്തെ നിയമമനുസരിച്ചുള്ള സ്വാഭാവിക നടപടികളിലൂടെ മാത്രമേ മോചനം സാധ്യമാകൂ എന്നും അംബാസിഡര്‍ പറഞ്ഞു.
അതിര്‍ത്തി ലംഘിച്ചതിന് പിടിയിലായ ഇന്ത്യക്കാരായ മല്‍സ്യത്തൊഴിലാളികളുടെ വിഷയത്തില്‍ എംബസി ഇടപെടുന്നുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ രാജ്യാതിര്‍ത്തി ലംഘിക്കപ്പെട്ടാല്‍ തീരദേശ സേനയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സേനയുടെ പിടിയില്‍ അകപ്പെടുന്നത് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കാരണമാണ് വെടിവയ്പ്പിനും ജീവന്‍ നഷ്ടപ്പെടുന്നതിനും കാരണമാകുന്നത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രവാസികളുടെ ഉപരിപഠനത്തിനുള്ള സൗകര്യം സഊദിയില്‍ ഒരുക്കുന്നതിന് വേണ്ട നടപടികള്‍ യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് നടപ്പാക്കും. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പി.ടി.എ സംവിധാനം നടപ്പിലാക്കുന്നതിനെ കുറിച്ച് അടുത്ത സ്‌കൂള്‍ ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
സഊദിയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം എയര്‍ ഇന്ത്യ വഴി സൗജന്യമായി നാട്ടിലെത്തിക്കാന്‍ എംബസിക്ക് കീഴില്‍ സംവിധാനമുണ്ടെന്നും ഉപയോഗപ്പെടുത്തണമെന്നും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."