HOME
DETAILS

ശാന്തിയുടെ ആള്‍രൂപം

  
backup
April 25 2018 | 17:04 PM

shandiyude-alroopam

 

വില്യം ഷേക്‌സ്പിയര്‍ ഒരിക്കല്‍ പറഞ്ഞു: ടീാല അൃല ആീൃി ഏൃലമ േചിലര്‍ മഹാന്മാരായി ജനിക്കുന്നു. വന്ദ്യപിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതത്തോട് ഏറെ അടുത്തുനില്‍ക്കുന്നു ഈ വാക്യം. സ്‌നേഹമസൃണമായ പെരുമാറ്റവും വശ്യസുന്ദരമായ പുഞ്ചിരിയും സര്‍വരാലും ആകൃഷ്ടമായൊരു വ്യക്തിത്വവുമാണ് പിതാവിനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത്. ജീവിതത്തിന്റെ നാനാ തുറയിലും ഉജ്ജ്വലമായി ശോഭയായി ഇന്നും പിതാവ് നിലകൊള്ളുന്നു.
വേര്‍പാടിന്റെ മറ്റൊരുദിനം കൂടിയെത്തുമ്പോള്‍ ഓര്‍മകളില്‍ നിറയുന്നത് വന്ദ്യ പിതാവ് സമൂഹത്തിന് പകര്‍ന്ന സന്ദേശങ്ങള്‍ തന്നെയാണ്. സര്‍വരെയും പുഞ്ചിരിയുടെ പൂമാലയുമായി സ്വീകരിച്ച അദ്ദേഹം വിദ്വേഷത്തിന്റെ വിഷ തുള്ളികള്‍ ഒന്നിനും പകരമല്ലെന്ന് ജീവിതം കൊണ്ട് കാണിച്ചുകൊടുത്തു. മത മൈത്രിയും സാമുദായിക സഹിഷ്ണുതയും കാത്തുസൂക്ഷിക്കാനായിരുന്നു പ്രതിഷേധത്തിന്റെ കനലെരിയുമ്പോഴെല്ലാം അദ്ദേഹം ആഹ്വാനം ചെയ്തത്. സമുദായത്തിന്റെ അവസാന വാക്കായി നിലകൊള്ളുമ്പോള്‍ തന്നെ സാധാരണക്കാരന് സമയം വീതിച്ചു നല്‍കിയ വന്ദ്യ പിതാവിന്റെ സ്‌നേഹ മനസ്‌കത അസാമാന്യമായിരുന്നു. ആ ഓര്‍മകള്‍ ഇന്നും ജനമനസുകളില്‍ അണയാതെ ജ്വലിക്കുന്നു.
പിതാവ് വിടപറഞ്ഞിട്ട് ഒമ്പത് വര്‍ഷം തികയുന്നു. പിരിഞ്ഞതിന് ശേഷമുള്ള ഓരോ നിമിഷവും സമ്മാനിക്കുന്നത് മറക്കാനാവാത്ത അനുഭവങ്ങളാണ്. ലോകത്തിന്റെ ഏത് ദിക്കില്‍ ചെന്നാലും അവിടെയൊക്ക പിതാവിന്റെ സാന്നിധ്യമുള്ളതുപോലെ. അത്രമേല്‍ ഏതൊരാളുടെയും ഹൃദയാന്തരങ്ങളില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. അതിന്റെ വലിയ ബഹിര്‍സ്ഫുരണമാണ് പിതാവിന്റെ നാമധേയത്തിലുള്ള കാരുണ്യ ഭവനപദ്ധതി. ഇന്നത് ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ കുഗ്രാമങ്ങളില്‍ നിന്ന് തുടങ്ങി ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ക്കിരയാക്കപ്പെട്ട മുസഫര്‍ നഗറിലെ കലാപ ബാധിത പ്രദേശം വരെ അത് എത്തിനില്‍ക്കുന്നു. അന്തിയുറങ്ങാന്‍ കിടപ്പാടമില്ലാത്ത അനേകായിരങ്ങള്‍ക്ക് കാരുണ്യഗേഹം പണിതു കൊടുക്കുക എന്ന മഹത്തായ ദൗത്യമാണ് ഇവിടെ നിര്‍വഹിക്കപ്പെടുന്നത്. പല മഹാരഥന്മാരും മണ്‍മറയുമ്പോള്‍ അവരുടെ പേരില്‍ മന്ദിരങ്ങളും സ്മാരകങ്ങളും പണിയാറുണ്ട്. പക്ഷെ കാരുണ്യ ഗേഹത്തിലൂടെ പണിതുയരുന്നത് സ്‌നേഹത്തിന്റെ ഗോപുരങ്ങളാണ്.
ഉപരി പഠനാനന്തരം ഈജിപ്തില്‍ നിന്നു തിരിച്ചെത്തിയ പിതാവിന്റെ ജീവിതം വായനയുടെയും എഴുത്തിന്റെയും ലോകത്തായിരുന്നു. അക്ഷരങ്ങളുടെ ആത്മസുഹൃത്തായി കഴിയുന്ന വേളയിലാണ് പിതാമഹന്‍ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നിര്യാണം പ്രാപിക്കുന്നതും സാമൂഹിക രംഗത്തേക്ക് പിതാവ് കടന്നുവരുന്നതും. പിന്നീട് അദ്ദേഹം നേരിട്ടത് അഗ്‌നി പരീക്ഷണങ്ങളായിരുന്നു. പക്ഷെ എല്ലാം ആത്മീയതയുടെ സുശക്തമായ പരിച കൊണ്ട് നേരിടുകയും പ്രതിരോധിക്കുകയും ചെയ്തു. അത് മലയാളിയുടെ ഹൃദയങ്ങളില്‍ അദ്ദേഹത്തിന് ഇടം നല്‍കി.
തിരക്കുകളില്‍നിന്നു തിരക്കുകളിലേക്ക് ഓരോ ദിവസവും സഞ്ചരിക്കുകയായിരുന്നു അദ്ദേഹം . ജനഹൃദയങ്ങളിലൂടെ സഞ്ചരിക്കുന്ന മുസാഫിറായി അദ്ദേഹം മാറി.
കോടതിപ്പടികള്‍ കയറിയിറങ്ങിയ പല കേസുകളും നിയമരംഗത്തുള്ളവര്‍ തന്നെ പിതാവിന്റെ മധ്യസ്ഥത്തിന് വിടുന്നത് പതിവായിരുന്നു. പ്രശ്‌നങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കി അദ്ദേഹം തീര്‍പ്പ് കല്‍പ്പിച്ചു. ജാതിമതരാഷ്ട്രീയത്തിന്റെ വകഭേദങ്ങളൊന്നുമില്ല അദ്ദേഹത്തിന്റെ മുന്നിലെത്തുന്നവര്‍ക്ക്. സ്വയം ഒരു നേതാവിന്റെ മേലങ്കി എടുത്തണിയാന്‍ അദ്ദേഹം തയ്യാറായില്ല. ആത്മീയത മനസ്സിന്റെ ശക്തിയാണെന്നും നാട്യങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടതല്ല അതെന്നും അദ്ദേഹം വിശ്വസിച്ചു.
മതസൗഹാര്‍ദത്തിന് ഏറെ വില കല്‍പിച്ച അദ്ദേഹത്തിന്റെ നിലപാടുകള്‍ സ്മരണീയമാണ്. ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ അദ്ദേഹം സ്വീകരിച്ച നിലപാട് ചരിത്രത്തിലെ വേറിട്ട അധ്യായമായി മാറി. കേരളീയ പൊതുസമൂഹത്തില്‍ മതേതരത്വം നിലനിര്‍ത്തിയതില്‍ അദ്ദേഹം മുഖ്യപങ്കാണ് വഹിച്ചത്.
മനുഷ്യത്വത്തിന്റെയും മാനവ ഐക്യത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കാനായിരുന്നു അദ്ദേഹം തന്റെ ജീവതകാലം ഉപയോഗപ്പെടുത്തിയത്. സഹജീവി സ്‌നേഹം മനുഷ്യന്റെ ജീവിത ഭാഗമാക്കണമെന്ന് ഉദ്‌ഘോഷിക്കാനായിരുന്നു അദ്ദേഹം എപ്പോഴും ശ്രമിച്ചത്. അവിടെ ജാതിയുടെയോ മതത്തിന്റെയോ അതിര്‍വരമ്പുകളില്ലെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു.
രാജ്യത്തിന്റെ മതേതര മുഖത്തിന് പോറലേല്‍ക്കാതിരിക്കാന്‍ അദ്ദേഹം ജാഗ്രത കാണിച്ചു.
ഇവിടെ ജനാധിപത്യ മതേതര വിശ്വാസികള്‍ ഉണര്‍ന്ന് ചിന്തിക്കേണ്ടതുണ്ട്. മഹത്തുക്കള്‍ പടുത്തുയര്‍ത്തിയ, മഹത്തായ പൈതൃകമുള്ള രാജ്യത്തെ ചിലരുടെ കുല്‍സിത പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കരുത്. അത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്.
രാജ്യത്ത് നിലനില്‍ക്കുന്ന മതേതര മൂല്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നത് മൂഢത്തരവും അപകടകരവുമാണ്. രാജ്യത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കുമായി ഒരു മെയ്യായി ഒരു മനസ്സായി മുന്നോട്ട് പോകണം. പിതാവ് ജീവിതം ഉഴിഞ്ഞുവച്ചത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. അവരുടെ പ്രശ്‌നങ്ങളും പരാധീനതകളും കേള്‍ക്കാന്‍ തിരക്കുകള്‍ക്കിടയിലും അദ്ദേഹം സമയം കണ്ടെത്തി. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പുതുതലമുറ അനുധാവനം ചെയ്യണം. അത് സമൂഹത്തിന് പകര്‍ന്ന് കൊടുക്കാനും അദ്ദേഹം നെഞ്ചേറ്റിയ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും നാം തയ്യാറാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago