മാധ്യമപ്രവര്‍ത്തകയുടെ കൊല: പീറ്റര്‍ മാഡിസന് ജീവപര്യന്തം
കോപന്‍ഹേഗന്‍: സ്വീഡിഷ് മാധ്യമപ്രവര്‍ത്തക കിം വാലിനെ(30) കൊലപ്പെടുത്തിയ കേസില്‍ ഡച്ച് വ്യവസായി പീറ്റര്‍ മാഡിസന് ജീവപര്യന്തം തടവ്. കൊലപാതകം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ മാഡിസന്‍ ചെയ്തിട്ടുണ്ടെന്ന് കോപന്‍ഹേഗന്‍ കോടതി കണ്ടെത്തി. കിം വാലിന്റെ മൃതദേഹം മാഡിസന്റെ അന്തര്‍വാഹിനിക്കകത്ത് കഴിഞ്ഞ വര്‍ഷമാണ് കണ്ടെത്തിയത്.
കിം വാലിനെ വെട്ടിക്കൊലപ്പെടുത്തി ശരീര ഭാഗങ്ങള്‍ ജലത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന് 47കാരനായ മാഡിസന്‍ സമ്മതിച്ചു.2017 ഓഗസ്റ്റ് 10ന് ആയിരുന്നു സംഭവം. ഡന്‍മാര്‍ക്ക് നിയമമനുസരിച്ച് ജീവപര്യന്തം തടവിന് 16 വര്‍ഷത്തെ ശിക്ഷ ലഭിക്കാനാണ് സാധ്യത.
ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയായ കിം വാല്‍ മാഡിസനുമായി അഭിമുഖം നടത്താനാണ് അദ്ദേഹത്തിന്റെ അന്തര്‍വാഹിനിയില്‍ എത്തിയത്. ലൈംഗിക താല്‍പര്യത്തിനായി മാഡിസന്‍ മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."