മഞ്ചേരി നഗരസഭയില്‍ ബഹുമുഖ പദ്ധതികള്‍ക്ക് 20 കോടിയുടെ ഭരണാനുമതി
മഞ്ചേരി: നഗരസഭയില്‍ വിവിധ പദ്ധതികള്‍ക്കായി 20 കോടിയുടെ ഭരണാനുമതിയായി. 614 പദ്ധതികളില്‍ 570 പദ്ധതികള്‍ക്കാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഒഴിഞ്ഞ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവക്ക് ആറുമാസത്തേക്ക് നൂറുശതമാനം നികുതി ഒഴിവാക്കി കൊടുത്തിരുന്നത് അന്‍പത് ശതമാനമാക്കി കുറച്ചുകൊണ്ടുവരുന്നതിനും തീരുമാനമായി.
മഞ്ചേരി നഗരത്തില്‍ കടമുറികള്‍ അടച്ചുപൂട്ടുന്നത് വ്യാപകമായതോടെ നഗരസഭക്ക് വലിയതോതില്‍ നഷ്ടംവരുത്തുന്നതും കുറച്ചുകൊണ്ടുവരികയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. മഞ്ചേരി നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നവര്‍ക്കു പിഴ സംഖ്യയുടെ 75 ശതമാനം പാരിതോഷികമായി നല്‍കാന്‍ നേരത്തെ കൈകൊണ്ട തീരുമാനത്തിനും കൗണ്‍സില്‍ അംഗീകാരം നല്‍കി.
മഞ്ചേരി നഗരത്തെ ചുറ്റി ഒഴുകുന്ന ചാലിക്കാതോടിനു മുകളില്‍ സ്ലാബിട്ട് കെട്ടിടങ്ങള്‍ പണിത് വ്യാപകമായ കൈയേറ്റങ്ങളാണ് നടക്കുന്നതെന്നും ഇതു തടയാന്‍ നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ട് കൗണ്‍സിലില്‍ അംഗം കെ.കെ.ബി മുഹമ്മദാലി പ്രമേയം അവതരിപ്പിച്ചു.
മഞ്ചേരി നഗരത്തിലെ ലഹരിമാഫിയക്കെതിരെ ശക്തമായി നടപടികളുമായി മുന്നോട്ടുപോകുന്ന എക്‌സൈസ് വകുപ്പിനെ യോഗം അഭിനന്ദിച്ചു. ക്ലീന്‍ മഞ്ചേരി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ അടുത്തമാസം രണ്ടിന് തുടക്കമാവും.
യോഗത്തില്‍ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് അധ്യക്ഷനായി. സ്ഥിരംസമിതി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി, പി.പി കബീര്‍, കെ.കെ.ബി മുഹമ്മദാലി, അഡ്വ. കെ. ഫിറോസ്ബാബു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."