HOME
DETAILS

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ചെയര്‍മാന്‍ ആരെന്ന് ഇന്നറിയാം

  
backup
April 26 2018 | 04:04 AM

%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%97-5

 

സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെയര്‍മാനായിരുന്ന സി.പി.എമ്മിലെ സി.കെ സഹദേവന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വികസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ടി.എല്‍ സാബു രാജിവച്ച ഒഴിവിലും തെരഞ്ഞെടുപ്പ് നടക്കും.
കഴിഞ്ഞ മൂന്നിനാണ് ഇരുവരും രാജിവെച്ചത്. നഗരസഭാ ഓഫിസില്‍ രാവിലെ 11നാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം നടക്കുക. കേരള കോണ്‍ഗ്രസ് എമ്മിലെ ഏക അംഗം ടി.എല്‍ സാബുവാണ് എല്‍.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ്-ഐയിലെ എന്‍.എം വിജയനും മത്സരിക്കും. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി മുന്‍ നഗരസഭാ ചെയര്‍മാന്‍ സി.പി.എമ്മിലെ സി.കെ സഹദേവനും മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. നിലവിലെ അംഗസംഖ്യയനുസരിച്ച് ചെയര്‍മാന്‍ സ്ഥാനം ടി.എല്‍ സാബുവിനാണ് സാധ്യത. എക്കാലവും യു.ഡി.എഫിന്റെ കോട്ടയായിരുന്ന നഗരസഭയില്‍ ആകെയുള്ള 35 സീറ്റുകളില്‍ യു.ഡി.എഫ് 17ഉം എല്‍.ഡി.എഫ് 17 സീറ്റുകളുമാണ് നേടിയത്. ഒരു സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു. എല്‍.ഡി.എഫില്‍ 17 സീറ്റും സി.പി.എമ്മിന്റേതാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ടി.എല്‍ സാബു എല്‍.ഡി.എഫിന് പിന്തുണ നല്‍കിയതോടെയാണ് ഭരണം സി.പി.എം പിടിച്ചത്. അതോടെ യു.ഡി.എഫിന്റെ അംഗ സംഖ്യ 16 ആയി ചുരുങ്ങുകയും ചെയ്തു. കേരള കോണ്‍ഗ്രസ്-എമ്മുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ചെയര്‍മാനായിരുന്ന സി.കെ സഹേദേവന്‍ രാജിവെച്ചത്.
ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു ധാരണ. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചത്. ധാരണയനുസരിച്ച് അടുത്ത ഒരു വര്‍ഷം സാബുവായിരിക്കും നഗരസഭാ ചെയര്‍മാന്‍. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം സി.പി.എമ്മിന് തിരിച്ച് നല്‍കണം. മറ്റ് അത്ഭുതങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago