കരുനാഗപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ ഓഫിസുകളറിയാന് മഷിയിട്ടു നോക്കണം !
കരുനാഗപ്പള്ളി: മിനി സിവില്‍ സ്റ്റേഷനിലെത്തിയാല്‍ ഓഫീസുകള്‍ ഏതെന്നറിയാന്‍ മഷിയിട്ടുനോക്കേണ്ട സ്ഥിതി.
കേരളത്തില്‍ ആദ്യമായി നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷനാണ് കരുനാഗപ്പള്ളിയിലേത്. മൂന്നു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനില്‍ ഏകദേശം അമ്പതില്‍ പരം ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സിവില്‍ സ്റ്റേഷനിലെവിടെയും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ തങ്ങള്‍ക്ക് പോകണ്ട ഓഫീസുകള്‍ ഏതെന്നറിയാതെ വിഷമിക്കുകയാണ്. ഏതെങ്കിലും ഓഫിസുകളിലെ ഉദ്യോഗസ്ഥരോട് ചോദിക്കാമെന്നു വെച്ചാല്‍ ശകാരമായിരിക്കും മറുപടി. പല ഓഫീസുകള്‍ക്ക് മുന്നിലും ബോര്‍ഡുകളില്ല.
ദിനം പ്രതി ആയിരക്കണക്കിന് പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി കരുനാഗപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലേക്കെത്തുന്നത്. വിവരാവകാശ നിയമം 2005 പ്രകാരം ഓരോ ഓഫീസിലേയും ഇന്ഫെര്മേഷന് ഓഫീസര്‍മാരുടെയും, അഫിലേറ്റ് അധികാരികളുടേയും പേരും പദവിയും രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മിക്ക ഓഫീസുകളുടെ മുന്നിലും ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."