ഇന്ത്യയും സഊദിയും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തും: ഡോ. ശൈഖ് സഊദ് അല്‍സാതി
കോഴിക്കോട്: ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഇന്ത്യയിലെ സഊദി അറേബ്യ അംബാസിഡര്‍ ഡോ. ശൈഖ് സഊദ് അല്‍സാതി ചൂണ്ടിക്കാട്ടി. കോഴിക്കോട് മുജാഹിദ് സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഊദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കവും ചരിത്രപരമായ പ്രാധാന്യവുമുണ്ട്. ഇരു രാജ്യങ്ങള്‍ക്കിടയിലെ വര്‍ഷങ്ങള്‍ നീണ്ട ബന്ധം കൂടുതല്‍ ശക്തമായി നിലനില്‍ക്കണം. ഇരുരാജ്യങ്ങളായി നില്‍ക്കുമ്പോഴും ഇന്ത്യക്കും സഊദി അറേബ്യക്കും ഒത്തൊരുമയോടെ മുന്നോട്ട് പോകാന്‍ സാധിക്കുന്നത് രണ്ടു രാജ്യങ്ങള്‍ക്കും ശക്തിപകരുന്നതാണെന്ന് ശൈഖ് സഊദ് അല്‍സാതി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനാധിപത്യവും മതേതരത്വവും നിലനിന്നു കാണുന്നത് സന്തോഷകരമാണ്. വിവിധ മതവിഭാഗങ്ങള്‍ ഏകോതര സഹോദരങ്ങളായി ഇവിടെ കഴിയുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എന്‍. എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷത വഹിച്ചു. ഡോ. ശൈഖ് അബ്ദുല്ല ശത്‌വി, ശൈഖ് മാജിദ് അല്‍ ഹറബി, ഡോ. ഹുസൈന്‍ മടവൂര്‍, പി.പി. ഉണ്ണീന്‍ കുട്ടി മൗലവി, എം. മുഹമ്മദ് മദനി, പി.കെ. അഹമ്മദ്, നൂര്‍ മുഹമ്മദ് നൂര്‍ഷ, പാലത്ത് അബ്ദുറഹ്മാന്‍ മദനി, എം.ടി. അബ്ദുസ്സമദ് സുല്ലമി, എ. അസ്ഗറലി, ടി.പി. അബ്ദുറസാഖ് ബാഖവി, ഹനീഫ് കായക്കൊടി, നിസാര്‍ ഒളവണ്ണ, ശബീര്‍ കൊടിയത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."