HOME
DETAILS

വേനല്‍ മഴയില്‍ കനത്ത നാശനഷ്ടം

  
backup
April 26 2018 | 05:04 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%be%e0%b4%b6

 

പോത്തന്‍കോട്: അപ്രതീക്ഷിതമായ കനത്ത മഴയില്‍ പോത്തന്‍കോടും പരിസര പ്രദേശങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇന്നലെ ഉച്ചക്ക് മൂന്നിന് ആരംഭിച്ച കനത്ത കാറ്റിലും മഴയിലും പ്രധാന റോഡുകളില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി റോഡില്‍ പതിച്ചു. അനവധി വീടുകള്‍ക്ക് മീതെ മരങ്ങള്‍ ഒടിഞ്ഞു വീണും നാശനഷ്ടമുണ്ടായി.
കരൂര്‍ വാവറ ജങ്ഷന് സമീപം അപകടകരമായ നിലയില്‍ നിന്ന മാവ് ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് മീതെ വീണെങ്കിലും വന്‍ അപകടം ഒഴിവായി. ടെമ്പോയിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്ത് നടന്ന മികച്ച പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങുമ്പോഴാണ് മരം വീണത്.
ആറ്റിങ്ങല്‍, കഴക്കൂട്ടം എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മരം മുറിച്ചുമാറ്റിയത്. വാഹനം ഭാകികമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് പോത്തന്‍കോട് മുരുക്കുംപുഴ റോഡില്‍ രണ്ടുമണിക്കൂറോളം ഗതാഗതതടസം നേരിട്ടു. വൈദ്യുത ലൈനുകളും താറുമാറായി. അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റണമെന്ന് കാണിച്ച് നിരവധി പരാതികള്‍ പൊതുമരാമത്ത് അധികാരികള്‍ വനം വകുപ്പ് അധികൃതര്‍ക്ക് നല്‍കിയിരുന്നുവെങ്കിലും അനുമതി നല്‍കിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പോത്തന്‍കോട് വാവറ ബിന്ദുഭവനില്‍ സുമതിയുടെ വീടിന് മുകളില്‍ മാവ് കടപുഴകിവീണ് വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വീടിനോട് ചേര്‍ന്ന കാലിത്തൊഴുത്ത് പൂര്‍ണമായി തകര്‍ന്നെങ്കിലും മൂന്നുപശുക്കളും അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. ഇവിടെ തന്നെ അശ്വതിഭവനില്‍ വിശ്വനാഥന്‍ നായരുടെ വീടിന് മുകളില്‍ തെങ്ങും പ്ലാവും ഒടിഞ്ഞു വീണ് വീടിന് വന്‍ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു. വാവറ വിജയമ്മയുടെ വീടിനും മരം കടപുഴകി വീണ് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
ശ്രീനാരായണപുരത്ത് സിന്ധുവിന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. വേങ്ങോട് ഹരികുമാറിന്റെ വീടിന്റെ ഷീറ്റിട്ട മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നു. മഞ്ഞമല, കല്ലുവെട്ടി, കണ്ടുകുഴി ഭാഗങ്ങളില്‍ വ്യാപകമായി മരം വീണു മതിലുകള്‍ തകരുകയും വൈദ്യുതി ലൈനുകള്‍ തകര്‍ന്ന് വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏക്കറുകണക്കിന് കൃഷിനാശം സംഭവിച്ചു. വാഴകൃഷിയാണ് വ്യാപകമായി നശിച്ചത്.
വെട്ടുറോഡില്‍ മരം വീണ് ഷെഡ് തകര്‍ന്നു. പ്ലാവ് കടപുഴകി വീണ് കോലിയക്കോട് ചിറയില്‍ക്കര സരസ്വതി അമ്മാളിന്റെ വീട് തകര്‍ന്നു. അരുവിക്കരക്കോണം വിളയില്‍ വീട്ടില്‍ ശിവന്‍ ഉഷ ദമ്പതികളുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഇവിടെ തന്നെ സുന്ദരേശന്‍ നായരുടെ അടുക്കളയുടെ മേല്‍ക്കൂര കാറ്റത്ത് പറന്നുപോയി. അരുവിക്കരക്കോണം ബിജുവിന്റെ വീടും മരം വീണു പൂര്‍ണമായി തകര്‍ന്നു. ചാരുംമൂട് എ.കെ.ജി നഗര്‍ കാരണിക്കോണത്ത് വസുമതിയുടെ വീട് കാറ്റത്ത് തകര്‍ന്നു. ഇവരുടെ അന്‍പത് സെന്റിലെ റബ്ബര്‍ മരങ്ങളും വാഴകളും പൂര്‍ണമായി നിലം പതിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago